ദുബൈ: വിമാനത്താവളത്തില്‍ ക്യൂ നില്‍ക്കെവ ഒരു കയ്യില്‍ കോട്ടും മറു കയ്യില്‍ ബാഗുമായി തല ഉയര്‍ത്തി നടന്നു പോകുന്ന പൈലറ്റുമാരെയും വിമാനജീവനക്കാരെയും കാണുേമ്പാള്‍ പലരും ചോദിക്കാറുണ്ട്^ എത്രയായിരിക്കും ഇവരുടെ ശമ്പളമെന്ന്. പലരും ഉൗഹക്കണക്കില്‍ മറുപടിയും നല്‍കും. എന്നാല്‍ കേേട്ടാളൂ.എമിറേറ്റ്സ് എയര്‍ലൈനില്‍ എ380 , ബി777 വിമാനങ്ങള്‍ പറത്തുന്നവര്‍ക്ക് 58,770 ദിര്‍ഹമാണ് (ഏകദേശം പത്തു ലക്ഷത്തിലേറെ രൂപ)പ്രതിമാസ ശമ്പളം. ഒപ്പം ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ മറ്റാനുകൂല്യങ്ങളും.ഇത് യാത്രാവിമാന കാപ്റ്റന്‍മാരുടെ ശമ്പളമാണ്. ചരക്കു വിമാനമാണെങ്കില്‍ അല്‍പം കുറയും^47,875 ദിര്‍ഹം (8.40 ലക്ഷം രൂപ). ഇൗ വിമാനങ്ങളില്‍ ഫസ്റ്റ് ഒഫീസര്‍മാര്‍ക്ക് യഥാക്രമം 44,450, 35,925 ദിര്‍ഹമാണ് ശമ്പളം. പുതിയ ഉദ്യോഗസ്ഥരുെട അപേക്ഷ ക്ഷണിച്ച് എമിമേറ്റ്സ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലാണ് ഇൗ വിവരങ്ങളുള്ളത്.