ഫാ റോബിന്‍ ക്രിമിനല്‍ മനസുളള വൈദികനാണെന്ന് മുഖ്യമന്ത്രി; ബാലലൈംഗിക പീഡനത്തെ ന്യായികരിക്കുന്നവര്‍ സമൂഹ വിരുദ്ധര്‍

തിരുവനന്തപുരം: കൊട്ടിയൂര്‍ പീഡന കേസിലെ മുഖ്യപ്രതി ഫാ. റോബിന്‍ വടക്കുംചേരിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിമിനല്‍ മനസുള്ള വൈദികനാണ് പിടിയിലായത്. നെടുമ്പാശേരി മുഖേന വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തെ പിടികൂടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദൈവത്തിന്റെ പ്രതിനിധിയില്‍ നിന്നുണ്ടായത് മഹാ അപരാധമാണെന്നും പിണറായി പരിഹസിച്ചു.

പ്രതി എത്ര ഉന്നതനായാലും കുറ്റവാളി തന്നെയാണ്. വാളയാറില്‍ സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ പ്രതികള്‍ ആരായാലും പുറത്തുകൊണ്ടുവരുമെന്നും സ്ത്രീപീഡകരുടെ രജിസ്റ്റര്‍ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാളയാറിലെ പീഡനത്തില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തും. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ചു രംഗത്തിറങ്ങുന്നവരെ ഒന്നാംതരം സമൂഹ വിരുദ്ധരായേ കാണാന്‍ കഴിയൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.കുഞ്ഞുങ്ങള്‍ക്ക് നേരെ ലൈംഗിക ഉദ്ദേശ്യത്തോടെ നീളുന്ന ഏതു കൈയും കുറ്റവാളിയുടേതാണ്. അതിനു ന്യായീകരണം ചമയ്ക്കുന്നവരും കുറ്റമാണ് ചെയ്യുന്നത്. അവര്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ല.

കൊച്ചു പെണ്‍കുട്ടികള്‍ അടക്കം ലൈംഗിക ആക്രമണത്തിനിരയാകുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ അത്യധികം ഗൌരവത്തോടെയാണ് കാണുന്നത്. പോലീസ് അതിശക്തമായ നടപടി എടുക്കും. കുറ്റവാളികള്‍ ആരായാലും നിയമത്തിനു മുന്നിലെത്തിച്ചു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും.

സ്ത്രീ സുരക്ഷ സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. മുരളീധരനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വാളയാറിലെ സഹോദരിമാരുടെ മരണത്തിന് ഉത്തരവാദി പൊലീസാണെന്നും മുരളീധരന്‍ ആരോപിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ക്രമസമാധാന ചുമതലയുള്ള ഡിജിപിയുടെ സ്ഥാനത്ത് നിന്ന് ടി പി സെന്‍കുമാറിനെ നീക്കിയത് ജിഷയുടെ കൊലപാതകത്തെ തുടര്‍ന്നല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗ്യതയില്ലാത്തതിനാലാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. സെന്‍കുമാറിന്റെ ഇപ്പോഴത്തെ പ്രവൃത്തികള്‍ അത് ശരിയാണെന്ന് തെളിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Top