തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിയമസഭിയില്‍ പ്രസംഗം പഠിപ്പിക്കാന്‍ ശ്രമിച്ച മന്ത്രി എ കെ ബാലന് കിട്ടിയത് എട്ടിന്റെ പണി. കഴിഞ്ഞ ദിവസം നിയമ സഭയില്‍ കൂട്ടചിരിയുയര്‍ത്തിയ സംഭവമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രസംഗത്തിനിടെ മുഖ്യമന്ത്രിക്ക് ചില പോയിന്റുകള്‍ പറഞ്ഞു കൊടുത്തതാണ് ബാലന് വിനയായത്.
ഇന്നലെ പല ചൂടേറിയ വിഷയങ്ങളും സഭയില്‍ എത്തിയിരുന്നു. അതുകൊണ്ട തന്നെ അല്‍പ്പം ദേഷ്യത്തോടെയായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇതിനിടെയാണ് എ കെ ബാലനും പണി കിട്ടിയത്. നിയമസഭയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ തൊട്ടടുത്തുള്ള കസേരയിലിരുന്നു ചില കാര്യങ്ങള്‍ നിരന്തരം പറഞ്ഞു കൊടുത്തു. ഇതോടെ മുഖ്യമന്ത്രിക്ക് ദേഷ്യം കൂടുകയും ചെയ്തു. മന്ത്രി എ.കെ.ബാലനോട് ‘ ഹാ, അനങ്ങാതിരിക്കൂന്ന്’ എന്നു പറയുകയും ചെയ്തു.
ഈ സമയം മൈക്ക് ഓണ്‍ ചെയ്തിരിക്കയായിരുന്നു. മൈക്കിലൂടെ ഈ ശകാരം എല്ലാവരും കേട്ടതോടെ സഭ ഒരു നിമിഷം എംഎല്‍എമാരെല്ലം ചിരിയില്‍ മുങ്ങി. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിനു മുഖ്യമന്ത്രി മറുപടി പറയുമ്പോഴാണു സംഭവം. മരണമടഞ്ഞ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മാതാവ് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്തു എന്നു വിവരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതിനിടയിലാണു മന്ത്രി ബാലന്‍ ഇടപെട്ട് ഓരോ കാര്യങ്ങളായി പറഞ്ഞത്.
മുഖ്യമന്ത്രിയോടു മുന്നിലെ മൈക്കിലൂടെ ബാലന്‍ പറയുന്നതും സഭയ്ക്കാകെ കേള്‍ക്കാമായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സര്‍ക്കാര്‍ ചെയ്യുന്നതൊന്നും പുതിയ കാര്യങ്ങളല്ല എന്ന് ഇടയ്ക്കു ചൂണ്ടിക്കാട്ടി.ബാലന്‍ പറയുന്നതെല്ലാം കേട്ടു തെറ്റിദ്ധരിച്ചു പുതിയ കാര്യമായി മുഖ്യമന്ത്രി ഇതൊന്നും സഭയില്‍ അവതരിപ്പിക്കരുത്. ഇതെല്ലാം ഏതു സര്‍ക്കാരും ചെയ്യുന്ന കാര്യമാണ് ചെന്നിത്തല പറഞ്ഞു.
ഇതിനുശേഷം മുഖ്യമന്ത്രി മറുപടി തുടര്‍ന്നപ്പോഴും ബാലന്‍ തന്റെ ‘ഇടപെടലുകള്‍’ നിര്‍ത്തിയില്ല. ഇതോടെയാണു ലേശം ഈര്‍ഷ്യയോടെ ആ പരിപാടി അവസാനിപ്പിക്കാന്‍ സഹമന്ത്രിയോടു മുഖ്യമന്ത്രി പറഞ്ഞത്. ചിരിയോടെ അന്തരീക്ഷം ലഘൂകരിക്കാനും തുടര്‍ന്നു മുഖ്യമന്ത്രി ശ്രമിച്ചു. ചാനലുകള്‍ വീഡിയോ പുറത്ത് വിട്ടതോടെ ബാലന്‍ മന്ത്രിയുടെ ഇടപെടലും മുഖ്യമന്ത്രിയുടെ ശാകാരവുമെല്ലാമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.