![](https://dailyindianherald.com/wp-content/uploads/2016/04/vs-inariy.png)
കണ്ണൂര്‍: ധര്‍മ്മടത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സി.പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്ന് നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍. അദ്ദേഹത്തിനുവേണ്ടി വി.എസ് അച്യുതാനന്ദന്‍ മാറിക്കൊടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ പറഞ്ഞു. സിപിഎമ്മില്‍ വീണ്ടും മുഖ്യമന്ത്രികസേരയ്ക്കുവേണ്ടിയുളള ചര്‍ച്ചകള്‍ സജീവമാകുന്ന സമയത്താണ് ശാരദ ടീച്ചറുടെ ഈ അഭിപ്രായമെന്നതും ശ്രദ്ധേയമാണ്.
പിണറായി വിജയന്‍ ധര്‍മ്മടത്ത് വിജയിച്ചുവന്നാല്‍ മാത്രം പോര മുഖ്യമന്ത്രിയാകണം. അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന് വിശ്വസിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. പിണറായി മുഖ്യമന്ത്രിയായാല്‍ താന്‍ വീണ്ടും ക്ലിഫ് ഹൗസില്‍ വരും.
നായനാര്‍ അധികാരം ഒഴിഞ്ഞശേഷം താന്‍ പിന്നീട് ക്ലിഫ് ഹൗസില്‍ വന്നിട്ടില്ലെന്നും ശാരദ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് ശാരദ ടീച്ചറെ വീട്ടിലെത്തി പിണറായി വിജയന്‍ സന്ദര്‍ശിച്ചിരുന്നു. പിണറായി മടങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ശാരദ ടീച്ചര്‍.