പിണറായിക്കെതിരെ മുന്നണിയില്‍ കലാപം; പോലീസ് ഭരണത്തില്‍ ജനങ്ങള്‍ക്ക് രക്ഷയില്ല: ജനവിരുദ്ധ മുഖം പേറി സിപിഎം സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ പോലീസ് രാജിനെതിരെ ദേശിയ തലത്തിലും പ്രതിഷേധം വ്യാപിച്ചതോടെ മുഖം നഷ്ടപ്പെട്ട് കേരളത്തിലെ സിപിഎം ഭരണം. പിണറായി വിജയന്റെ കീഴിലുള്ള പോലീസ് ജനവിരുദ്ധ മുഖം സ്വീകരിച്ചതോടെ സിപിഎമ്മും ഇടതുമുന്നണിയും വെട്ടിലായി.മുമ്പെങ്ങമില്ലാത്ത പരാതികളാണ് കേരള പോലീസിനെതിരെ ഉയരുന്നത്. പോലീസ് മന്ത്രിയും സര്‍ക്കാരും നോക്കുകുത്തിയാക്കി പേലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നാണ് പരക്കെ ഉയരുന്ന ആരോപണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പോലും രക്ഷയില്ലാത്ത വിധമാണ് പോലീസ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്.

കസ്റ്റഡിമരണങ്ങള്‍, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, പൊലീസ് മര്‍ദനം, യു.എ.പി.എ- രാജ്യദ്രോഹ കുറ്റം ചുമത്തല്‍, തുടങ്ങിയ പൊലീസ് അതിക്രമങ്ങളില്‍ പൊറുതിമുട്ടുകയാണ് കേരളമിപ്പോള്‍.
എല്‍.ഡി.എഫ് അധികാരത്തില്‍ വരുമ്പോഴെല്ലാം സര്‍ക്കാറിന്റെ നിയന്ത്രണ ചരട് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ കൈയില്‍തന്നെയിരിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെയും മുന്നണിയുടെയും നയനിലപാടില്‍നിന്ന് വ്യതിചലിക്കുന്നത് തടയാന്‍ നേതൃത്വത്തിന് കഴിഞ്ഞിരുന്നു. സര്‍ക്കാറും പാര്‍ട്ടിയും തമ്മിലെ അനൈക്യം മൂര്‍ധന്യത്തിലായ 2006-11ല്‍ പോലും ഇതില്‍ മാറ്റം ഉണ്ടായില്ല. എന്നാല്‍, സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ ഇതില്‍ മാറ്റം വന്നു. പാര്‍ട്ടി നേതൃത്വത്തിന് നിയന്ത്രണം നഷ്ടമായതോടെ ഭരണസംവിധാനം പൂര്‍ണമേല്‍ക്കോയ്മയില്‍ എത്തി. അഴിമതിയും യു.ഡി.എഫ് കാലത്തെ ഉരുട്ടിക്കൊലകളും ഉണ്ടാകില്‌ളെന്ന് പ്രഖ്യാപിച്ച് അധികാരത്തിലത്തെിയ സര്‍ക്കാറിന്റെ പൊലീസ് നയങ്ങളും നടപടികളും മുന്നണിക്കും പാര്‍ട്ടിക്കും തലവേദന ആയിക്കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറോളം കസ്റ്റഡി മരണങ്ങള്‍, രണ്ട് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, യു.എ.പി.എ ചുമത്തല്‍, നിരവധി പേര്‍ക്ക് ക്രൂര മര്‍ദനം തുടങ്ങിയവയാണ് ആറു മാസത്തിനുള്ളില്‍ അരങ്ങേറിയത്. ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടില്‍ ആവുക സാധാരണ കോണ്‍ഗ്രസ് നേതൃത്വത്തിലെ മുന്നണി സര്‍ക്കാറുകളുടെ കാലത്താണ്. കെ. കരുണാകരന്‍, സി.എച്ച്. മുഹമ്മദ്‌കോയ, സി. അച്യുതമേനോന്‍ എന്നിവരുടെ കാലത്തെ ഭരണകൂട കൊലപാതകങ്ങള്‍ സി.പി.എമ്മിന് എക്കാലവും പ്രചാരണായുധവും ആണ്. എന്നാല്‍, പൊലീസിന്റെ മനോവീര്യം കെടുത്തുന്ന നടപടികളുണ്ടാവില്‌ളെന്ന് പറഞ്ഞ് ഇപ്പോഴുണ്ടാവുന്ന നടപടികള്‍ പൊതുസമൂഹത്തെ മാത്രമല്ല പാര്‍ട്ടി അനുഭാവികളെ പോലും എതിരാക്കിയെന്നാണ് സി.പി.എം വിലയിരുത്തല്‍. ഫോര്‍ട്ട് കൊച്ചിയില്‍ ബ്രാഞ്ച് സെക്രട്ടറിയെയും കുടുംബത്തെയും പരസ്യമായി മര്‍ദിച്ച ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷന് ശേഷവും ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ പൊലീസ് ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

മുന്നണിയില്‍നിന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ആദ്യം പ്രതികരിച്ചത്. പി.ബി അംഗം എം.എ. ബേബിയാണ് സി.പി.എമ്മില്‍നിന്ന് ആദ്യം പരസ്യമായി രംഗത്ത് എത്തിയത്. പിന്നാലെ ശക്തമായ വാക്കുമായി വി.എസും. ഗൗരവം തിരിച്ചറിഞ്ഞ് ഇടപെട്ട സി.പി.എം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയതോടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ ന്‍തന്നെ ഒടുവില്‍ ചുവപ്പുകൊടിയുമായി രംഗത്തത്തെിയിരിക്കുകയാണ്. പക്ഷെ ആറുമാസം കൊണ്ട് പോലീസുണ്ടാക്കിയ നാണകേണ്ട് ആറുവര്‍ഷമെടുത്താലും മറയ്ക്കാന്‍ കഴിയാത്ത വിധമാണെന്ന് സിപിഎമ്മും തിരിച്ചറിയുന്നു.

Top