
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനം സോഷ്യൽ മീഡിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ഓരോ നിമിഷത്തിലും പുതിയ പുതിയ ട്രോളുകളും കഥകളും കൊണ്ടു സോഷ്യൽ മീഡിയയിലെ ഓരോ വാളുകളും നിറഞ്ഞിരിക്കുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രിയായ സമയത്ത് അദ്ദേഹത്തെ പാടിപ്പുകഴ്ത്തി ബിജെപി – ആർഎസ്എസ് പ്രവർത്തകർ ഇറക്കിയ ട്രോളിനു സമാനമായി ഇക്കുറി സിപിഎം പ്രവർത്തകരാണ് പുതിയ ട്രോളുകൾ ഇറക്കുന്നതെന്ന വ്യത്യാസം മാത്രം. സോഷ്യൽ മീഡിയിൽ പിണറായിയെ കോമാളിയാക്കി ചിത്രീകരി്ച്ച് ആസ്വദിക്കുന്ന ഒരു വിഭാഗവുമുമുണ്ട്. മാധ്യമങ്ങളിൽ പിണറായിയുടെ കുട്ടിക്കാലത്തെപ്പറ്റി വന്ന കഥകൾ അടക്കമുള്ളവയുടെ പുതിയ ഭാഷ്യങ്ങൾ അടക്കം ചമച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ കഥകളിൽ മുക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പിണറായി കഥകളിൽ ചിലത്.
പിണറായി വിജയനെ. കുറച്ച് അദ്ദേഹത്തിന്റെ നാട്ടുകാർക്കു ഒരുപാട് പറയാൻ ഉണ്ട്
അന്ന് ഞങ്ങൾ നാട്ടുകാർ അവനെ വിജുക്കുട്ടൻ എന്നായിരുന്നു വിളിച്ചിരുന്നത് പിന്നീട് ആ പേര് വളർന്നാണ് വിജയൻ എന്നായത്
വിജയൻ ചെറുപ്പം മുതൽകെ ഒരു സാഹസികൻ ആയിരുന്നു ഒരിക്കൽ ഒരു കൊച്ചു കുട്ടി റോഡിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെട്ടെന്ന് ഒരു കുതിര അതുവഴി ഓടിവന്നു എല്ലാവരും എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിൽകെ വിജയൻ മുന്നോട്ട് കതിച്ച് കുതിരയെ കാലിൽ പിടിച്ച് വീശിയറിഞ്ഞ് കുട്ടിയെ രക്ഷപെടുത്തി
ഒരിക്കൽ വിജയൻ സെകൻ ഷോ കഴിഞ്ഞ് റയിൽവേ പാളത്തിലുടെ വീട്ടിലേക്കി പോകുകയായിരുന്നു പെട്ടെന്ന് ഒരു കാഴ്ച കണ്ടു ഒരു. സ്ത്രീ പാളത്തിൽ. കിടക്കുന്നു ദുരനിന്ന് ഒരു ട്രെയിൻ പാഞ്ഞു. വരുന്നു പിന്നീട് ഒന്നും ചിന്തിച്ചില്ല വിജയൻ ഓടി ട്രെയിൻ വളരെ സ്പീഡിൽ ആണ് രണ്ട് കൈകൊണ്ട് ട്രെയിനിന്റെ ചക്രം പിടിച്ചു നിർത്തി ആ സ്ത്രീയെ രക്ഷിച്ചു
വളരെ ചെറുപ്പത്തിൽ. നടന്ന. ഒരു സംഭവം അന്ന് വിജയന് വയസ് ആറ്
വിജയന്റെ അച്ഛൻ ഒരു ചെത്തുകാരൻ ആയിരുന്നു ഒരിക്കൽ വിജയൻ അച്ഛനോട് ഒരു ക്ലാസ് കള്ള് ആവിശപ്പെട്ടു എന്നാൽ അച്ഛൻ അത് കൊടുക്കാൻ തെയ്യാറായില്ല കൊച്ചു. വിജയന് വാശി കൂടി നാൽപ്പത് അടി പൊക്കമുള്ള തെങ്ങിൽ കയറി കുടത്തിലുള്ള കള്ള് മുഴുവൻ കുടിച്ച് കുടം താഴേക്ക് എറിഞ്ഞ് പൊട്ടിച്ച് തെങ്ങിൽ നിന്നും താഴേക്ക് ഡൈവ് ചെയ്തു
വിജയൻ ആനയുടെ തുമ്പി കൈയിൽ ഊഞ്ഞാലാടിയ കഥ അടുത്ത ലക്കം
അതെ, സത്യമാണ്… വളപട്ടണം പുഴയിൽ ഒരു മുതല ഉണ്ടായിരുന്നു.
തന്റെ സുഹൃത്തായ സുശീല എന്ന പെൺകുട്ടിയെ ആ മുതല ആക്രമിയ്ക്കാൻ വന്നു .
ആ മുതലയെ പേടിച്ചു കുട്ടികൾ പുഴ കടന്ന് സ്കൂളിൽ പോകുന്നതുവരെ നിർത്തി.
അന്ന് മൂന്നാം ക്ലാസ്സിൽ പഠിയ്ക്കുന്ന പിണറായി വിജയൻ ഈ സംഭവം അറിഞ്ഞു.
ഉടൻതന്നെ പുഴയിൽ ചാടി മുതലയെ കിഴ്പ്പെടുത്തി ആ ഗ്രാമത്തെ നിത്യ ദുഖത്തിൽ നിന്നും രക്ഷിച്ചു.
ഇങ്ങനെയുള്ള ആളെ ഇപ്പോൾ നമ്മുടെ മുഖ്യമന്ത്രിയായി കിട്ടിയത് നമ്മുടെ ഭാഗ്യമല്ലേ സുഹൃത്തുക്കളേ.ളേ..ളേ ?
(ഫീലിംഗ് പൌഡു് )
ഒരിക്കൽ തലശ്ശേരി സ്റ്റേഷനടുത്തെ റെയിൽ വേ പാളത്തിൻറ്റെ ഇരു ലൈനുകളിലും Rss കാർ വിള്ളലിട്ടു. ട്രെയിൻ അട്ടിമറിച്ച് മുസ്ലിംകളുടെ തലയിലിട്ട് വർഗ്ഗീയ കലാപം നടത്താനായിരുന്നു പരിപാടി.
എന്നാൽ പാർട്ടി ആപ്പിസിൽ ഇരുന്ന് പരിപ്പ് വടയും കട്ടൻ ചായയും കുടിക്കുകയായിരുന്ന ചെറുപ്പകാരൻ ഇത് മണത്തറിഞ്ഞു. ട്രെയിൻ വരാൻ നിമിഷങ്ങൾ മാത്രം
അദ്ദേഹം സംഭവ സ്ഥലത്തേക്ക് കുതിച്ചു, ട്രെയിൻ മീറ്ററുകൾക്കപ്പുറം നിന്ന് കുതിച്ച് പാഞ്ഞ് വരുന്നു.
മറ്റൊന്നും ആലോചിച്ചില്ല. ആ ചെറുപ്പകാരൻ പാളത്തിന് നടുവിലായ് കിടന്ന് തൻറ്റെ ഇരു കൈകളും ഇരു ലൈനുകളിലേയും വിടവോട് ചേർത്ത് വച്ചു.
ട്രെയിൻ കടന്ന് പോയ്,RSS പദ്ധതി പൊളിഞ്ഞു..
ആ ധീരനായ ചെറുപ്പകാരൻ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായ് കാണും.
കേരളത്തിൻറ്റെ പുതിയ മുഖ്യമന്ത്രി സ.പിണറായ് വിജയൻ.
മനോരമ സ്വലേ : 25/05/2016
പയ്യാമ്പലം ബീച്ചിൽ കാറ്റുകൊണ്ടിരിക്കുകയായിരുന്നു ബാലനായ പിണറായി….
പെട്ടന്നാണ് കുഞ്ഞു പിണറായി ശ്രദ്ധിച്ചത് കാറ്റിന്റെ ഇരമ്പം കൂടിക്കൂടി വരുന്നു, കാറ്റിന്റെ ശക്തി വർദ്ധിക്കുന്നു….
മുകളിലേക്ക് നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത് ഒരു വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴുന്നു….
പിന്നൊന്നും നോക്കിയില്ല
വായിലുണ്ടായിരുന്ന ഗ്യാസ് മുട്ടായി തുപ്പിക്കളഞ്ഞ് മുകളിലേക്ക് നോക്കി തെക്കോട്ട് ഒരൊറ്റ ഊത്തായിരുന്നു….
വീഴാറായ വിമാനം ഉയർന്ന് പൊങ്ങി കരിപ്പൂർ വിമാനത്താവളത്തിൽ ലാന്റ് ചെയ്യുമ്പോൾ ഒന്നും സംഭവിക്കാത്തത് പോലെ ഒരു പേക്കറ്റ് കപ്പലണ്ടിയും വാങ്ങിക്കൊറിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു പിണറായി….