വിജിലന്‍സ് എസ്.പി ആര്‍. സുകേശനെതിരെ പിണറായി വിജയന്‍.

പാലക്കാട്:ചക്കിട്ടപ്പാറ വിജിലന്‍സ് കേസില്‍ എളമരം കരീമിനെ കുറ്റവിമുക്തനാക്കാന്‍ ഇടയായ റിപ്പോര്‍ട്ട് കൊടുത്ത വിജിലന്‍സ് എസ്.പി ആര്‍. സുകേശനെതിരെ ബാര്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. ബാര്‍ കോഴക്കേസ് അന്വേഷിക്കുന്നതും ആര്‍.സുകേശനാണ് . ബാര്‍ കേസില്‍ കുറ്റാരോപിതനായ ധനമന്ത്രി കെ.എം.മാണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന്‍ തന്നെ ക്‌ളീന്‍ചിറ്റ് നല്കുകയാണ്. സുകേശന്റെ നിലപാട് മാറ്റം ആര്‍ക്കു വേണ്ടിയാണെന്നും പിണറായി ചോദിച്ചു. സംസ്ഥാനത്തെ പോലീസ് സേനയെ ഭിന്നിപ്പിക്കാനുള്ള കുതന്ത്രമാണ് ഉമ്മന്‍ ചാണ്ടിയുടേതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

Top