പിണറായി വിജയന്‍ നയിക്കുന്ന കേരളയാത്ര ജനവരി 15 മുതല്‍ ഫിബ്രവരി 14 വരെ

തിരുവനന്തപുരം:കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കും അഴിമതിക്കും അക്രമോത്സുക വര്‍ഗീയതയ്ക്കുമെതിരെ ജനങ്ങളെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് ജാഥ. പുതിയ കേരളം കെട്ടിപ്പടുക്കുന്നതിനുള്ള കാഴ്ചപ്പാടുകളും ജാഥയിലൂടെ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കും.സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന ജാഥയില്‍ സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം വി ഗോവിന്ദന്‍, കെ ജെ തോമസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി കെ സൈനബ, എം ബി രാജേഷ് എംപി,  പി കെ ബിജു എംപി, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം  എ സമ്പത്ത് എംപി എന്നിവര്‍ സ്ഥിരാംഗങ്ങളായിരിക്കും.പിണറായി വിജയന്‍ നയിക്കുന്ന ജാഥ 140 മണ്ഡലങ്ങളിലും പര്യടനം നടത്തും. നിയമസഭാതിരഞ്ഞെടുപ്പിന് പാര്‍ട്ടിയണികളെ സജ്ജരാക്കുകയെന്നതും ജാഥയുടെ മറ്റൊരു ലക്ഷ്യമാണ്.
സി.പി.എം. സംസ്ഥാനസമിതിയില്‍ പ്ലീനം രേഖയുടെ ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് വിമര്‍ശനം. വി.എസ്. നടത്തിയ പരസ്യമായ പാര്‍ട്ടി അച്ചടക്കലംഘനങ്ങള്‍ സംബന്ധിച്ച് രേഖയില്‍ കാര്യമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്താത്തത് ചൂണ്ടിക്കാട്ടിയായിരുന്നു കണ്ണൂരില്‍നിന്നുള്ള അംഗങ്ങളുടെ വിമര്‍ശനം.
ജനാധിപത്യകേന്ദ്രീകരണതത്വത്തിന്റെ അടിസ്ഥാനത്തിലുള്ള സംഘടനാസംവിധാനത്തില്‍ വ്യക്തികളുടെ തന്നിഷ്ടപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ അച്ചടക്കലംഘനമല്ലെങ്കില്‍ പിന്നെന്താണെന്നായിരുന്നു വിമര്‍ശനം. അതേസമയം, മുന്‍യോഗങ്ങളിലുണ്ടാകുന്നതുപോലെ സംഘടിതമായ വിമര്‍ശനം വി.എസ്സിനെതിരെ ഇക്കുറി ഉണ്ടായില്ല.
ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയതടക്കമുള്ള പ്രശ്‌നങ്ങളില്‍ വി.എസ്സിനെതിരെ സംസ്ഥാനനേതൃത്വം കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുെന്നങ്കിലും പ്ലീനംരേഖയില്‍ ഇതുസംബന്ധിച്ച് കടുത്ത പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. പകരം സംഘടനാപ്രശ്‌നങ്ങള്‍ എപ്പോഴും ക്ഷമാപൂര്‍വ്വം കൈകാര്യംചെയ്യണമെന്ന കാഴ്ചപ്പാടാണ് രേഖ പ്രകടിപ്പിച്ചിരുന്നത്.കേരളത്തിലെ യുഡിഎഫ് ഭരണം സമസ്തമേഖലകളിലും തകര്‍ച്ചയാണുണ്ടാക്കിയത്. കോര്‍പറേറ്റുവല്‍ക്കരണം വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും തുറമുഖങ്ങളുടെ മേഖലയിലും വ്യാപിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം. തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും ദുര്‍ബലവിഭാഗങ്ങളുടെ ക്ഷേമപദ്ധതികള്‍ തകര്‍ക്കുകയും ചെയ്യുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ജനകീയ ബദല്‍ ജാഥയില്‍ ഉയര്‍ത്തിക്കാട്ടും. എ കെ ജി പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അന്താരാഷ്ട്ര കേരളപഠന കോണ്‍ഗ്രസില്‍ ഉയര്‍ന്നുവരുന്ന വികസന കാഴ്ചപ്പാടും ബദല്‍ നയവും ജാഥയിലൂടെ ജനങ്ങളിലെത്തിക്കും.

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ മുറിവേല്‍പ്പിക്കാനുള്ള ആര്‍എസ്എസ് പദ്ധതി തുറന്നുകാട്ടും. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള വെള്ളാപ്പള്ളിയുടെയും ആര്‍എസ്എസ് നേതൃത്വത്തിന്റെയും പദ്ധതിയുടെ പിന്നിലുള്ള ആപത്ത് തുറന്നുകാട്ടും.

Top