പിണറായി ജയരാജനെ നിയമസഭയിലും തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ലെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ഇ.പി ജയരാജനെ വീണ്ടും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് പിണറായി ജയരാജനെ തള്ളിപ്പറഞ്ഞത്. നിയമനങ്ങളൊന്നും തന്റെ അറിവോടെയായിരുന്നില്ല. സുധീര്‍ നമ്പ്യാരെ നിയമിച്ചത് താനറിഞ്ഞിരുന്നില്ല. വ്യവസായ വകുപ്പ് മാ‍ത്രമാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. എന്നാല്‍ രാജിവയ്ക്കാനുള്ള ജയരാജന്റെ തീരുമാനം മൂല്യങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നിയമന വിവാദത്തില്‍ തന്റെ അറിവില്ലായ്മയെ കുറിച്ച് മുഖ്യമന്ത്രി നേരത്തെ സഭയ്ക്ക് പുറത്തും പ്രസ്താവന നടത്തിയിരുന്നു.

അതേസമയം, നിയമനങ്ങള്‍ ഒന്നും അറിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതാണെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ അനുമതിയോടെ നിയമനം നടത്തണമെന്ന് വ്യവസായ സെക്രട്ടറി പോള്‍ ആന്റണി ഫയലില്‍ കുറിച്ചിരുന്നു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി അറിയാതെ നിയമനം നടക്കില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമനത്തില്‍ ഇ.പി ജയരാജന് തെറ്റുപറ്റിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ ജയരാജന്‍. വിജലന്‍സ് ഡയറക്ടര്‍ക്കും നേരെ സതീശന്റെ വിമര്‍ശനം ഉയര്‍ന്നു. ചുവപ്പും മഞ്ഞയും കാര്‍ഡുമായി നടക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ ഇത്രയും നഗ്നമായ അഴിമതി നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാന്‍ പോലും തയ്യാറാകുന്നില്ല. വിജിലന്‍സ് ഡയറക്ടര്‍ സ്വകാര്യ കാറില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിയത് ശരിയായില്ല. കൂട്ടിലടച്ച തത്ത ക്ലിഫ് ഹൗസിനു ചുറ്റും കറങ്ങിനടക്കുകയാണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി

Top