തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിവിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി സുപ്രീം കോടതിയാണ്. നേരത്തെ ഡി.ജി.പി സ്ഥാനത്തുണ്ടായിരുന്ന ആള്‍ കൊടുത്ത പരാതിയില്‍ ഉണ്ടായ വിധി അംഗീകരിക്കുന്നു. വിധിയുടെ പൂര്‍ണ പതിപ്പ് ഇന്ന് ൈകയില്‍ കിട്ടും. അത് കിട്ടി കഴിഞ്ഞ് നിയമപരമായി എന്തു ചെയ്യാന്‍ കഴിയുമെന്ന് നോക്കി അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സെന്‍കുമാറിന് അനുകൂലമായ സുപ്രീംകോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. വിധി സുപ്രീംകോടതിയുടേതല്ലേ എന്നും വി.എസ് ചിരിച്ചു കൊണ്ട് പറഞ്ഞു.അതേസമയം, കോടതി വിധി സര്‍ക്കാറിനേറ്റ തിരിച്ചടിയല്ലേ എന്ന ചോദ്യത്തിന് വി.എസ് മറുപടി പറഞ്ഞില്ല.
ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ജീവനക്കാരനാണെന്നും വിധിയില്‍ ഒന്നും പറയാനില്ലെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. മുഖ്യമന്ത്രിയും ഡി.ജി.പിയും കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. പൊലീസ് ഉപദേഷ്ടാവ് രമണ്‍ശ്രീവാസ്തവയും കൂടിക്കാഴ്ചയില്‍ പെങ്കടുത്തു.