മുടി വിവാദത്തില്‍ പിണറായി വിജയന്‍ മാപ്പുപറഞ്ഞേക്കും; എപി സുന്നികള്‍ കടുത്ത നിലപാടില്‍

കോഴിക്കോട്: വിശുദ്ധ കേശ വിവാദത്തില്‍ എപി സുന്നികള്‍ക്കെതിരായ പരാമര്‍ശത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മാപ്പുപറഞ്ഞേക്കും. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പിണറായി വിജയന്റെ നിലപാടിനെതിരെ എപി സുന്നി വിഭാഗം കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചിരുന്നത്. വിശുദ്ധ കേശത്തിന്റെ പേരില്‍ വിവാദങ്ങളുയര്‍ന്നേപ്പോള്‍ സഹ മുസ്ലീം സംഘടനകളുടെ വിമര്‍ശനങ്ങള്‍ പ്രതിരോധിക്കുന്നതിനിടയിലാണ് വിവാദങ്ങള്‍ കത്തിച്ച് പിണറായി വിജയന്‍ ഈ വിഷയത്തില്‍ ഇടപ്പെട്ടത്.

എപി അബൂബക്കര്‍ മുസ്ല്യാരെ കളിയാക്കി കൊണ്ട് ഏത് മുടിയും കത്തുമെന്നായിരുന്നു പിണറായി വിജയന്‍ പരിഹസിച്ചത്. ഇതിന് ചുട്ട മറുപടിയുമായി എപി നേരിട്ട് രംഗത്തെത്തുകയും ചെയ്തു. നിരിശ്വരവാദികളും രാഷ്ട്രീയക്കാരും മതങ്ങളുടെ കാര്യത്തില്‍ ഇടപെടേണ്ടെന്നായിരുന്നു എപി പരസ്യമായി തുറന്നടിച്ചത്. തിരുകേശം അന്ധവിശ്വാസമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്. തിരുകേശ വിവാദം മതത്തിന് പുറത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. തിരുകേശം സംബന്ധിച്ച് ഒരു വിശ്വാസമുണ്ട്. സമുദായത്തിന്റെ വിശ്വാസത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്. മുസ്‌ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ ഒരു ചെറിയ വിഭാഗത്തിന് ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാം. മുമ്പും പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. ഇത് രാഷ്ട്രീയക്കാര്‍ നോക്കേണ്ടതില്ല. രാഷ്ട്രീയക്കാരുമായി ഇത് ചര്‍ച്ചചെയ്യേണ്ടതില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രീയ ശ്രദ്ധ കിട്ടാനാണോ പിണറായി ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ഇസ്‌ലാം മതത്തെക്കുറിച്ച് പറയാന്‍ മറ്റ് മതവിശ്വാസികള്‍ക്ക് അധികാരമില്ല. എല്ലാ പാര്‍ട്ടിയും ഞങ്ങള്‍ക്ക് ഒരുപോലെയാണ്. തങ്ങള്‍ ഒരിക്കലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പം നിന്നിട്ടില്ല. ഇനി നില്‍ക്കുകയില്ല കാന്തപുരം അന്നത്തെ വിവാദത്തിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി സംഘടിപ്പിച്ച ഭവാഗ്ഭടാനന്ദ ഗുരുദേവനും കേരളീയ നവോത്ഥാനവും എന്ന സെമിനാറിനിടെ ഓഞ്ചിയത്ത് വച്ചാണ് പിണറായിയുടെ വിവാദ പരാമര്‍ശമുണ്ടായത്. പിണറായിയുടെ മുടി വിവാദത്തോടെ എപി സുന്നികളും സിപിഎമ്മും തമ്മില്‍ കാര്യമായ അകല്‍ച്ചതന്നെ രൂപപ്പെട്ടു. പിണറായി വിജയന്റെ പ്രസ്താവനയോട് കൂടിയാണ് കൂടുകല്‍ ആക്രമിക്കപ്പെട്ടതെന്ന് സുന്നികള്‍ വിലിയിരുത്തി. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ മാപ്പ് പറയാതെ ഇടതുപക്ഷത്തിന് പിന്തുണയില്ലെന്ന് എപി സുന്നികള്‍ തീരുമാനിക്കുകയായിരുന്നു.

പിന്നീട് പലതവണ പിണറായി വിജയന്‍ വിവാദം അവസാനപ്പിക്കാന്‍ സിപിഎം ശ്രമം നടത്തിയെങ്കിലും മാപ്പ് പറയാതെ പിന്നോട്ടില്ലെന്ന് എപി സുന്നികളില്ലെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനമെടുക്കുകയായിരുന്നു. ഇലക്ഷന് മുമ്പായി അടുത്ത ദിവസങ്ങളില്‍ ഗള്‍ഫ് പര്യടനം നടത്തുന്ന പിണറായി വിജയന്‍ എപി അബൂബക്കര്‍ മുസ്ല്യാരുമയി നേരിട്ട് കാണുകയും വിവാദത്തില്‍ ഖേദം രേഖപ്പെടുത്തുകയും ചെയ്യുമെന്നാണ് എപി അണികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. എക്കാലവും ഇടതുപക്ഷത്തിനൊപ്പം നിന്നിട്ടുള്ള എപി സുന്നികള്‍ വിവാദമവസാനിച്ചില്ലെങ്കില്‍ നിലപാടുമാറ്റുമെന്ന തീരുമാനത്തിലാണ്.

Top