തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പിണറായി വിജയന്റെ താക്കീത്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലാത്ത ആള്‍ ആ തുടരുന്നത് ചെറുക്കും. മര്‍ദ്ദിച്ചൊതുക്കാന്‍ നോക്കിയാല്‍ പ്രതിഷേധം ശക്തിപ്പെടും. കെ.ബാബുവിന്റെ രാജി പിന്‍വിലിപ്പിച്ചതും കെ.എം.മാണിയെ തിരികെ കൊണ്ടുവരാനുള്ള നീക്കവും മുഖ്യമന്ത്രിയുടെ സ്വയരക്ഷക്കായുള്ള തന്ത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. കെ ബാബുവിനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടു വന്നത് അദ്ദേഹത്തിന്റെ സ്വയരക്ഷാ തന്ത്രമാണ്. എങ്കിലെ ഉമ്മന്‍ചാണ്ടിക്ക് മന്ത്രിസഭയില്‍ തുടരാന്‍ കഴിയു. അതിനുള്ള തന്ത്രങ്ങളാണ് ഉമ്മന്‍ചാണ്ടി മെനഞ്ഞതെന്നും പിണറായി പറഞ്ഞു. ഉമ്മന്‍ചാണ്ടി രാജി വച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് വിഎം സുധീരനും അഴിമതിയുടെ ഭാഗമാണ്. രണ്ടു മാസത്തേക്ക് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ട ജഡ്ജിക്കെതിരെ തെറിയഭിഷേകമാണ് നടത്തുന്നത്. കോടതിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമമെന്നും പിണറായി ആരോപിച്ചു.