ചരിത്രം കുറിച്ച് മുഖ്യമന്ത്രി.. പിണറായി പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തിലെ 121-ാമത്‌ വോട്ടറായ പിണറായി വിജയന്‍ ഗ്രാമസഭയില്‍ പങ്കെടുത്തു

തലശേരി:ചരിത്രം കുറിച്ച് മുഖ്യമന്ത്രി പിണറായി..പിണറായി പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തിലെ 121-ാമത്‌ വോട്ടറായ പിണറായി വിജയന്‍ ഗ്രാമസഭയില്‍ പങ്കെടുത്തു. പിണറായി പഞ്ചായത്തിലെ എടക്കടവ്‌ രണ്ടാം വാര്‍ഡിലെ ഗ്രാമസഭ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പതിമൂന്നാം പഞ്ചരവല്‍സരപദ്ധതിയുടെ ഭാഗമായുള്ള വാര്‍ഷിക പദ്ധതികള്‍ ആസൂത്രണം ചെയ്‌തു. പദ്ധതി ആസൂത്രണ ഘട്ടം മുതല്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തി ഗ്രാമസഭകളെ ശക്‌തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി മുഖ്യമന്ത്രിമാരും മന്ത്രിമാരും ഗ്രാമസഭകളില്‍ പങ്കെടുക്കണമെന്ന്‌ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

പിണറായി പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തിലെ 121-ാമത്‌ വോട്ടറാണ്‌ പിണറായി വിജയന്‍. എടക്കടവ്‌ കെട്ടുതാങ്ങിക്ക്‌ സമീപം നടന്ന ഗ്രാമസഭയില്‍ 106 വയസുള്ള വണ്ണത്താന്‍ കുനിയില്‍ അണിയേരി നാരായണി ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും ഗ്രാമസഭയില്‍ സജീവമായി പങ്കെടുത്തു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ്‌ പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഗ്രാമസഭ ചര്‍ച്ച ചെയ്‌തത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്ര പദ്ധതികളുടെ ഫണ്ട്‌ വിനിയോഗം ഫലപ്രദമാക്കാനും കൂടുതല്‍ ഫണ്ട്‌ നേടിയെടുക്കാനും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയതായി ഗ്രാമസഭ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര പദ്ധതികളുടെ ഫണ്ട്‌ വിനിയോഗത്തില്‍ കേരളം പിന്നിലാണെന്നു വിമര്‍ശനമുണ്ട്‌. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നല്ല രീതിയില്‍ കേന്ദ്രഫണ്ട്‌ വിനിയോഗിക്കാന്‍ കഴിഞ്ഞു. കൃത്യമായി ചെലവഴിച്ച്‌ കൂടുതല്‍ ഫണ്ട്‌ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌.pinarayi-vijayan-gramasabha

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്‌ഥാനത്തെ പദ്ധതി ഫണ്ട്‌ വിനിയോഗം 80 ശതമാനത്തിലെത്തി. തെരഞ്ഞെടുപ്പ്‌ വര്‍ഷമെന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായ നിയന്ത്രണവും നോട്ട്‌ പ്രതിസന്ധി സൃഷ്‌ടിച്ച പ്രതിസന്ധികള്‍ക്കും ഇടയിലാണ്‌ ഈ നേട്ടം. എന്നാല്‍ തദ്ദേശ സ്‌ഥാപനങ്ങളുടെ ഫണ്ട്‌ വിനിയോഗം 72 ശതമാനമാണ്‌. അവസാന കണക്കില്‍ ഇത്‌ കുറച്ച്‌കൂടി വര്‍ധിക്കും.

ഇനിയുള്ള വര്‍ഷങ്ങളില്‍ ഫണ്ട്‌ വിനിയോഗത്തിന്റെ രീതി മാറ്റുകയാണ്‌. അവസാന മാസമായ മാര്‍ച്ചില്‍ എങ്ങനെയും പണം ചെലവഴിക്കുകയെന്നതാണ്‌ നിലവിലുള്ള രീതി. ഈ രീതി പറ്റില്ല.ഏപ്രിലില്‍ തന്നെ ഫണ്ട്‌ വിനിയോഗം ആരംഭിക്കാനാണ്‌ തീരുമാനം. ഇതിനായുള്ള തയ്ായറെടുപ്പുകള്‍ വിവിധ വകുപ്പുകള്‍ ഇതിനകം ചെയ്‌തിട്ടുണ്ട്‌. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമുള്ള ഫണ്ട്‌ വിനിയോഗത്തിന്‌ നിയന്ത്രണം ഉണ്ടാകും. ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള അവസാന മൂന്ന്‌ മാസം പരമാവധി 30 ശതമാനം തുക മാത്രമേ വിനിയോഗിക്കാനാകൂ.

മാര്‍ച്ചില്‍ മാത്രം വിനിയോഗിക്കാവുന്ന ഫണ്ടിന്റെ പരിധി 15 ശതമാനമായും നിജപ്പെടുത്തി. ഏറ്റവും കാര്യക്ഷമമായി പദ്ധതി നിര്‍വഹണം നടത്തുന്ന സംസ്‌ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ആസൂത്രണ-നിര്‍വഹണ രംഗത്ത്‌ പിണറായി പഞ്ചായത്തിനെ സംസ്‌ഥാനത്തെ മികച്ച പഞ്ചായത്താക്കി മാറ്റിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായിയെ തരിശുരഹിത-വിശപ്പ്‌ രഹിത പഞ്ചായത്താക്കി മാറ്റണം. പട്ടിണി കിടക്കുന്നവര്‍ക്ക്‌ ഭക്ഷണമെത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. അഗതികളില്ലാത്ത പ്രദേശമായി പഞ്ചായത്തിനെ മാറ്റിയെടുക്കണമെന്നും സാന്ത്വന പരിചരണ രംഗത്ത്‌ മികച്ച മാതൃകകള്‍ സൃഷ്‌ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.പട്ടിക ജാതി-പട്ടിക വര്‍ഗ വികസനത്തിന്‌ കൂടുതല്‍ ഊന്നല്‍ വേണം. കുടിവെള്ളം ഉറപ്പുവരുത്തല്‍, പൊതുജനാരോഗ്യം- പൊതുവിദ്യാഭ്യാസ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കണം. കൈത്തറി ഉള്‍പ്പെടെയുള്ള മേഖലകളെ ശക്‌തിപ്പെടുത്തി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിന്‌ വാര്‍ഷിക പദ്ധതിയില്‍ ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമസഭയില്‍ പ്രസിഡന്റ്‌ പി.കെ. ഗീതമ്മ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, തലശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‌ര്‍്‌ കെ.കെ രാജീവന്‍, പഞ്ചായത്ത്‌ സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍പഴ്‌സണ്‍ വി.കെ പ്രമീള, കില ഡയറക്‌ടര്‍ പി.പി ബാലന്‍, ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി ഗോവിന്ദന്‍, പഞ്ചായത്ത്‌ സെക്രട്ടറി സി.എം പ്രേമന്‍, പി.വി രത്‌നാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Top