പിണറായി വിജയന്‍ മന്ത്രിമാരെ മാറ്റുന്നു. വന്‍പരാജയമായി മാറിയ ഒരു നിര മന്ത്രിമാരെ ഒഴിവാക്കാന്‍ ആലോചനകള്‍ സജീവം. പിണറായി വിജയന്‍ മാത്രമല്ല സംസ്ഥാന മന്ത്രിസഭയിലെ ഏഴു മന്ത്രിമാര്‍ വന്‍പരാജയമാണെന്ന പൊതുവിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാരെ മാറ്റി പ്രതിഷ്ഠിക്കാനുള്ള നീക്കം. വീണാ ജോര്‍ജും ജോര്‍ജും ജെ. ചിഞ്ചുറാണിയും വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ശരാശരി നിലവാരം പോലും പുലര്‍ന്നില്ലെന്ന വിലയിരുത്താണ് സര്‍ക്കാരിനും ഘടക കക്ഷികള്‍ക്കുമുള്ളത്. പിണറായി മന്ത്രിസഭയിലെ വനിതാ മന്ത്രിമാരെല്ലാം നാടിന് ബാധ്യതയായിരിക്കുന്നുവെന്നാണ് പൊതുസംസാരം.
ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവും ഭരണത്തില്‍ നേട്ടമല്ലെങ്കിലും എ വിജയരാഘവന്റെ ഭാര്യയെന്ന നിലയില്‍ പാര്‍ട്ടിക്കുള്ളിലുള്ള ബലമാണ് അവരുടെ നേട്ടം. ബിന്ദു മന്ത്രിപദവിയില്‍ എത്തിയതും ഇത്തരത്തിലുള്ള സ്വാധീനത്തിലായിരുന്നു. അതേ സമയം വീണയെ മാറ്റിയാല്‍ ഓര്‍ത്തഡോക്‌സ് സഭയില്‍നിന്ന് എതിര്‍പ്പുണ്ടാകുമെന്നും പത്തനംതിട്ട ജില്ലയില്‍ ഭാരി തിരിച്ചടിയുണ്ടാകുമെന്നും സിപിഎം ഭയപ്പെടുന്നു. കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്‍, എകെ അനില്‍, കെഎന്‍ ബാലഗോപാല്‍, വി. ശിവന്‍കുട്ടി, സജി ചെറിയാന്‍. പി പ്രസാദ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ശരാശരി നിലവാരംപോലും പുലര്‍ത്തുന്നില്ല.
സംസ്ഥാനത്ത് ആരോഗ്യവും വിദ്യാഭ്യാസവും ഭക്ഷ്യവും കൃഷിയുമൊക്കെ തകര്‍ന്നു തരിപ്പണമാക്കിയ വകുപ്പുകളാണ്. മന്ത്രിമാരെ ഒഴിവാക്കുന്നില്‍ പിണറായിക്കും എല്‍ഡിഎഫിനും പരിമിതികള്‍ ഏറെയാണ്. മുന്നണിയിലെ ഘടകകക്ഷികളുടെ തീരുമാനത്തിലാണ് മന്ത്രിമാരെ നിശ്ചയിച്ചു നല്‍കിയത്. വകുപ്പുകള്‍ വച്ചുമാറി ഒരു പരീക്ഷണം നടത്താമെന്ന ആലോചനയും എല്‍ഡിഎഫ് വേണ്ടെന്നു വച്ചിരിക്കുന്നു.
ഓരോ മന്ത്രിക്കും പിന്നില്‍ ജാതിയും പാര്‍ട്ടിയുമുണ്ടെന്നതാണ് പരിമിതി. വന്യമൃഗപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും പരിഹാരം കണ്ടെത്തുന്നതിലും മന്ത്രി എകെ ശശീന്ദ്രന്‍ വന്‍പരാജയമായിരിക്കുന്നു. വിദ്യാഭ്യാസമന്ത്രിയാകാന്‍ വിവരവും വിദ്യാഭ്യാസവും വേണ്ടെന്നതിനു തെളിവായിരിക്കുന്നു ആ വകുപ്പ് കൈകാര്യം ചെയ്യുന്നവരുടെ പ്രവര്‍ത്തനം. അക്കവും അക്ഷരവും കൂട്ടിവായിക്കാന്‍ പലപ്പോഴും ശേഷിയില്ലാത്ത വി ശിവന്‍കുട്ടിയുടെ പ്രവര്‍ത്തനം കേരളത്തിനു തന്നെ അപമാനമായി മാറിയിരിക്കുന്നു. കേരളത്തിനു ട്രോളാനുള്ള ഒരു താരമായിരിക്കുന്നു ആ മന്ത്രി.