വിമർശിക്കുന്നവർ ത്യാഗം സഹിക്കാതെ എംഎൽഎ ആയവർ: പി.ജെ. കുര്യൻ.വിമർശനങ്ങൾ പാർട്ടി വേദിയിൽ മതിയെന്ന് ഉമ്മൻ ചാണ്ടി

ന്യൂഡൽഹി: ഗ്രൂപ്പില്ലാത്തതുകൊണ്ടാണ് തന്നെ വിമർശിക്കുന്നതെന്ന് പി.ജെ.കുര്യൻ.വിമർശിക്കുന്നവർ ത്യാഗം സഹിക്കാതെ എംഎൽഎ ആയവരാണെന്നും കുര്യൻ പറഞ്ഞു . രാജ്യസഭ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാർട്ടിയിൽനിന്നുതന്നെ ഉയരുന്ന വിമർശനങ്ങൾക്കു മറുപടിയുമായി രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ. തന്നെ വിമർശിച്ചവർ ത്യാഗം സഹിക്കാതെ എംഎൽഎമാരായവരാണ്. പരിചയസമ്പത്തും കഴിവുമുള്ളവരാണു രാജ്യസഭയിൽ വരേണ്ടത്. ന്യൂനപക്ഷങ്ങളെ അകറ്റിയത് ചെങ്ങന്നൂരില്‍ പാർട്ടിക്കു തിരിച്ചടിയായി. ഗ്രൂപ്പു നോക്കിയല്ല പദവി വീതം വയ്ക്കേണ്ടത്. ബൂത്തുതലം മുതൽ അഴിച്ചുപണി വേണമെന്നും പി.ജെ. കുര്യൻ ആവശ്യപ്പെട്ടു.കോൺഗ്രസിലെ ഒരു ഗ്രൂപ്പിലും ഇല്ലാത്തതുകൊണ്ടാണ് തനിക്കെതിരെ നാലുപാടുനിന്നും വിമർശനങ്ങൾ ഉയരുന്നതെന്ന് പി.ജെ.കുര്യൻ. ഇപ്പോൾ നേതൃത്വത്തിലുള്ളവർ എല്ലാം ഗ്രൂപ്പുവഴി വളർന്ന് വന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യതവണ രാജ്യസഭാ സീറ്റ് ചോദിച്ച് വാങ്ങിച്ചതൊഴിച്ചാൽ ആരോടും ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ഏൽപിച്ച ചുമതലകളെല്ലാം ഇതുവരെ ഭംഗിയായി നിർവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി.ജെ. കുര്യൻ രാജ്യസഭാ സ്ഥാനാർഥിത്വം വേണ്ടെന്നു വയ്ക്കണമെന്ന‌ു പാർട്ടിയിലെ യുവനേതാക്കളിൽനിന്ന് ആവശ്യമുയർന്നിരുന്നു. ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ പുതുമുഖങ്ങളെ പിന്തുണയ്ക്കണമെന്നാണ് യുവഎംഎൽഎമാരായ ഷാഫി പറമ്പിൽ, വി.ടി. ബൽറാം, ഹൈബി ഈഡൻ, റോജി എം. ജോൺ തുടങ്ങിയവർ ആവശ്യപ്പെട്ടത്. യുവ എംഎൽഎമാരുടെ ഈ ആവശ്യത്തെ പിന്തുണച്ചും എതിർത്തും ഒട്ടേറെപ്പേർ രംഗത്തെത്തുകയും ചെയ്തു.ഇതേത്തുടർന്നു പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽനിന്നു മാറി നിൽക്കാമെന്ന് പി.ജെ. കുര്യൻ നേരത്തെ പറഞ്ഞിരുന്നു. യുവാക്കളുടെ അവസരത്തിന് തടസ്സമാകില്ലെന്നും അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പി.ജെ.കുര്യൻ, പി.പി.തങ്കച്ചൻ എന്നിവർക്കെതിരേ കോണ്‍ഗ്രസിലെ യുവ നേതൃത്വം പരസ്യമായി രംഗത്തുവന്നതിനെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി രംഗത്ത് വന്നു . വിമർശനങ്ങൾ പാർട്ടി ചട്ടക്കൂടിൽ നിന്നും വേണം നടത്താനെന്നും പാർട്ടി വേദികളിലാണ് നേതാക്കൾ പറയാനുള്ളത് പറയേണ്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കെപിസിസി അധ്യക്ഷനായി ആരെ നിയോഗിക്കണമെന്ന കാര്യവും രാജ്യസഭാ തെരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്നതും തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാൻഡാണ്. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആന്ധ്രപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം ലഭിച്ച ശേഷം ആദ്യമായാണ് ഉമ്മൻ ചാണ്ടി ഡൽഹിയിൽ എത്തുന്നത്. ഇന്ന് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും മുതിർന്ന അംഗം എ.കെ.ആന്‍റണിയെയും സന്ദർശിക്കും.

Top