തലശേരി: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ജാമ്യം അനുവദിച്ചു. തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂരിലെ മനോജ് കൊല്ലപ്പെട്ട കേസിലാണ് തെളിവുകള്‍ ഇല്ലാതിരുന്നിട്ടും സിബിഐ ജയരാജനെ അറസ്റ്റ് ചെയ്തത്. ആദ്യം തെളിവുകളില്ലെന്നു പറഞ്ഞ ജയരാജനെ പിന്നീട് അകാരണമായി അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. ചികിത്സയ്ക്കു പോലും സാവകാശം അനുവദിക്കാതെയായിരുന്നു സിബിഐ നടപടി.