![](https://dailyindianherald.com/wp-content/uploads/2016/05/pj.png)
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഉയര്‍ന്ന ഭൂരിപക്ഷം കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാനും ജലവിഭവ മന്ത്രിയുമായ പി.ജെ ജോസഫിന്. ഇടുക്കിയിലെ തൊടുപുഴ മണ്ഡലത്തില്‍ 45587 വോട്ടുകള്‍ക്കാണ് പിജെ ജോസഫ് വിജയിച്ചത്. പിജെ ജോസഫ് 76564 വോട്ടുകള്‍ നേടിയപ്പോള്‍ എതിര് സ്ഥാനാര്‍ഥിയായ എല്‍ഡിഎഫ് സ്വതന്ത്രന് റോയ് വരിക്കാട്ടിന് 30977 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബിഡിജെഎസിന്റെ എസ് പ്രവീണ്‍ 28845 വോട്ട് നേടി മൂന്നാംസ്ഥാനത്തത്തെി
സിപിഎമ്മിലെ ഇപി ജയരാജനാണ് സംസ്ഥാനത്തെ രണ്ടാമത്തെ ഉയര്‍ന്ന ഭൂരിപക്ഷം കണ്ണൂരിലെ മട്ടന്നൂര്‍ മണ്ഡലത്തില്‍ 43381 വോട്ടുകള്‍ക്കാണ് ഇ.പി ജയരാജന് ജയിച്ചത്. ജയരാജന് 84030 വോട്ടുകള്‍ നേടിയപ്പോള്‍ എതിര് സഥാനാര്‍ഥി ജെഡിയു വിലെ പികെ പ്രശാന്തിന് 40649 വോട്ടുകള്‍ മാത്രമാണ് നേടാനായത്. കണ്ണൂര്‍ കല്യാശേരിയില്‍ മത്സരിച്ച ടിവി രാജേഷ് 42891 വോട്ടിന്റെ ഭൂരിപക്ഷവും നേടി.കൊട്ടാരക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ഐഷ പോറ്റി എതിര് സഥാനാര്‍ഥി കോണ്‍ഗ്രസിലെ സവിന്‍ സത്യനെ 42632 വോട്ടിനാണ് പിന്നിലാക്കിയത്.