പി ജെ ജോസഫിനെ തള്ളി കേരള കോണ്‍ഗ്രസ് എം; ജോസഫിന് കടുത്ത നിലപാടെടുക്കാനുള്ള ശക്തിയില്ലെന്ന് മാണിവിഭാഗം

കോട്ടയം: കേരളകോണ്‍ഗ്രസ് എംല്‍ പിജെ ജോസഫിന്റെ അവകാശവാദങ്ങള്‍ക്ക് വന്‍ തിരിച്ചടി. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വവാദങ്ങളില്‍ പിജെ ജോസഫനെ പിന്തുണക്കേണ്ടെന്ന് നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. രണ്ടാം സീറ്റിനുവേണ്ടിയുള്ള അവകാശത്തെ പൂര്‍ണ്ണമായും കേരള കോണ്‍ഗ്രസ് തള്ളി. എന്നാല്‍ ഈ തീരുമാനത്തോട് പി ജെ ജോസഫ് എന്ത് നിലപാട് എടുക്കുമെന്ന കാര്യം അറിവായിട്ടില്ല.
യു ഡി എഫിന്റെ സംസ്ഥാനമൊട്ടാകെയുള്ള ജയസാധ്യതയെ ബാധിക്കുന്ന തരത്തിലുള്ള ഒരു നിലപാടിനും തയാറല്ലെന്ന നിലപാട് കെ എം മാണി കോണ്‍ഗ്രസ് നേത്രുത്വത്തെ അറിയിച്ചുകഴിഞ്ഞു.

20 സീറ്റിലും യു ഡി എഫിന് ജയസാധ്യത നിലനില്‍ക്കെ മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കുന്ന നീക്കങ്ങള്‍ ഉണ്ടാകില്ലെന്ന ശക്തമായ നിലപാട് പാര്‍ട്ടിയും കൈക്കൊള്ളുമെന്ന് മാണി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു.അതേസമയം സീറ്റ് അവകാശവാദം സംബന്ധിച്ച് പി ജെ ജോസഫ് മുന്നോട്ട് വച്ച മുഴുവന്‍ ആവശ്യങ്ങളും മാണി വിഭാഗം തള്ളി. ജോസഫിന് അര്‍ഹമായ പരിഗണന ലയന സമയത്തെ ധാരണ പ്രകാരം തന്നെ കേരളാ കോണ്‍ഗ്രസ് നല്‍കുന്നുണ്ടെന്നും അതിലപ്പുറമുള്ള ഒരു പരിഗണനയും ഉണ്ടാകില്ലെന്നുമാണ് മാണിയുടെ നിലപാട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി ജെ ജോസഫ് 3 പ്രധാന ആവശ്യങ്ങളാണ് ഘടക കക്ഷി നേതാക്കള്‍ മുഖേന മാണിക്ക് മുമ്പില്‍ വച്ചത്. 1 ലോക്‌സഭാ സീറ്റിലേക്ക് തന്നെ പരിഗണിക്കുക. 2 സീറ്റ് അനുവദിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പദവികളിലൊന്ന് നല്‍കുക. 3 രണ്ട് ആവശ്യങ്ങളും പരിഗണിച്ചില്ലെങ്കില്‍ പാര്‍ട്ടി പിളര്‍ന്ന് ഘടകകക്ഷിയായി യു ഡി എഫില്‍ തുടരാന്‍ പിന്തുണ നല്‍കുക, കൂറുമാറ്റ നിയമം പ്രയോഗിക്കാതെ തന്നെയും മോന്‍സ് ജോസഫിനെയും എം എല്‍ എമാരായി തുടരാന്‍ അനുവദിക്കുക.

ഇത് മൂന്നും പൂര്‍ണ്ണമായും മാണി തള്ളി. ഈ ആവശ്യങ്ങള്‍ ഒരു ശതമാനം പോലും പരിഗണിക്കില്ലെന്നാണ് മാണി വിഭാഗം ഘടകകക്ഷി നേതാക്കളെ അറിയിച്ചത്. അതിനുതക്ക അംഗബലമോ ശക്തിയോ നിലവില്‍ പി ജെ ജോസഫ് വിഭാഗത്തിനില്ലെന്നും മാണി ചൂണ്ടിക്കാട്ടുന്നു. ജോസഫ് ഗ്രൂപ്പിലെ ഭൂരിപക്ഷം പ്രവര്‍ത്തകരും നേതാക്കളും ഫ്രാന്‍സിസ് ജോര്‍ജ്ജിനൊപ്പം ചേര്‍ന്നതും മാണി ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി റിബല്‍സ്ഥാനാര്‍ത്ഥിയായി പി ജെ ജോസഫ് എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും കടുത്ത നിലപാടിലേക്ക് നിങ്ങുന്നത് ഗുണം ചെയ്യില്ലെന്ന് തിരിച്ചറിവിലാണ് ജോസഫിനൊപ്പമുള്ളവര്‍. നിലവില്‍ കേരളാ കോണ്‍ഗ്രസിന്റെ 6 എം എല്‍ എമാരില്‍ മോന്‍സ് ജോസഫ് മാത്രമാണ് പി ജെ ജോസ്ഫിനോപ്പം ഉറച്ചുനില്‍ക്കുന്നതെന്ന് മാണി വിഭാഗം ചൂണ്ടികാട്ടുന്നു. ജോസഫിന്റെ പിന്‍ഗാമിയാകാനുള്ള മോന്‍സ് ജോസഫിന്റെ കരുനീക്കങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും മാണിവിഭാഗം പറയുന്നു. ആവശ്യങ്ങള്‍ തള്ളിയ സാഹചര്യത്തിലും പിജെ ജോസഫ് കടുത്ത നടപടികളിലേയ്ക്ക് നിങ്ങില്ലെന്നാണ് മാണിയും കരുതുന്നത്.

Top