ടിപി വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തൻ അന്തരിച്ചു.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 9. 25ന് ആയിരുന്നു അന്ത്യം.

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തൻ അന്തരിച്ചു. ടിപി കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻ ഇപ്പോൾ ജാമ്യത്തിലായിരുന്നു.സിപിഐഎം പാനൂർ ഏരിയാ കമ്മിറ്റി അംഗവുംആയിരുന്നു പി കെ കുഞ്ഞനന്തൻ അന്തരിച്ചു. 70 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.കുഞ്ഞനന്തന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്തു വിദഗ്ധ ചികില്‍സയ്ക്കു ജീവപര്യന്തം തടവ് ശിക്ഷ 3 മാസം മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ടി പി കേസിൽ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട കുഞ്ഞനന്തന് ഇക്കഴിഞ്ഞ മാർച്ചിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുഞ്ഞനന്തന് വിദഗ്ധ ചികിൽസ ആവശ്യമുണ്ടെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. 2014 ജനുവരിയിലാണ് ടിപി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസിൽ കുഞ്ഞനന്തനെ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടി.പി. വധത്തിനു ശേഷം അന്വേഷണം ഊർജിതമായതോടെ മൈസൂർ, ബാംഗ്ലൂർ, ബൽഗാം തുടങ്ങിയ സ്‌ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു. 2012 ജൂലൈ 23ന് വടകര മജിസ്‌ട്രേട്ട് കോടതിയിലെത്തി കുഞ്ഞനന്തൻ കീഴടങ്ങി. ഒന്നര വർഷമായി വിചാരണത്തടവുകാരനായി കോഴിക്കോട് ജില്ലാ ജയിലിൽ. സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമാണ്.

പാറാട് ടൗണില്‍ അടിയന്തരാവസ്ഥക്കെതിരെ പ്രകടനം നയിച്ചാണ് പി കെ കുഞ്ഞനന്തന്‍ പൊതുരംഗത്ത് സജീവമായത്. 1970ല്‍ സിപിഐ എം അംഗമായി. 15 വര്‍ഷം കുന്നോത്തുപറമ്പ് ലോക്കല്‍ സെക്രട്ടറിയായിരുന്നു. കര്‍ഷകത്തൊഴിലാളി യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. 1980 മുതല്‍ സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമാണ്. ടി പി ചന്ദ്രശേഖരന്‍ കേസില്‍ 2014 ജനുവരിയിലാണ് വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വിധിക്കെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

പരേതരായ കേളോത്താന്റവിടെ കണ്ണന്‍നായരുടെയും കുഞ്ഞിക്കാട്ടില്‍ കുഞ്ഞാനമ്മയുടെയും മകനായി 1948ലാണ് ജനനം. കണ്ണങ്കോട് യുപി സ്‌കൂളിലെ പഠനത്തിനുശേഷം അമ്മാവന്‍ ഗോപാലന്‍മാസ്റ്ററുടെ പാത പിന്തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയിലെത്തി. ജോലി ആവശ്യാര്‍ഥം ഇടക്കാലത്ത് ബംഗളൂരുവിലേക്ക് പോയെങ്കിലും 1975ല്‍ അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പ് മടങ്ങിയെത്തി. എതിരാളികളുടെ കടന്നാക്രമണങ്ങളില്‍നിന്ന് പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ കുഞ്ഞനന്തന്‍ എന്നും മുന്‍നിരയില്‍നിന്നു.

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിലും കുന്നോത്തുപറമ്പ് പഞ്ചായത്തിലും അംഗമായിരുന്ന ശാന്തയാണ് ഭാര്യ. മക്കള്‍: ശബ്‌ന (അധ്യാപിക, കണ്ണങ്കോട് യുപി സ്‌കൂള്‍), ഷിറില്‍ (ഖത്തര്‍). മരുമക്കള്‍: മനോഹരന്‍, നവ്യ (അധ്യാപിക, പാറേമ്മല്‍ യുപി സ്‌കൂള്‍). സഹോദരങ്ങള്‍: പി കെ നാരായണന്‍ (പ്രധാനാധ്യാപകന്‍, കണ്ണങ്കോട് യുപി സ്‌കൂള്‍), പരേതനായ ബാലന്‍നായര്‍.

Top