ഇടതുപക്ഷ പിന്തുണയോടെ പി കെ രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷന്റെ പുതിയ ഡെപ്യൂട്ടി മേയര്‍

പി.കെ രാഗേഷിനെകണ്ണൂര്‍ കോര്‍പ്പറേഷന്റെ പുതിയ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുത്തു. ഇടതുപക്ഷ പിന്തുണയോടെയാണ്  കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട രാഗേഷ് ഡെപ്യൂട്ടി മേയറായത്.

55 അംഗങ്ങളുളള കോപ്പറേഷന്‍ കൗണ്‍സിലില്‍ സ്വതന്ത്ര അംഗം രാഗേഷിന്റെ പിന്തുണയോടെ എല്‍.ഡി.എഫിന് 28 വോട്ടുണ്ട്. ഡെപ്യൂട്ടി മേയര്‍ സ്ഥാനം കൂടി ലഭിച്ചതോടെ കണ്ണൂരിന്റെ സമഗ്രാധിപത്യം ഇടതുമുന്നണിയ്ക്ക് സ്വന്തമായി. നിലവില്‍ കണ്ണൂരിന്റെ എം.പി, എം. എല്‍. എ, മേയര്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളെല്ലാം എല്‍.ഡി.എഫിനാണ്. കണ്ണൂരിന്റെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ സമ്പൂര്‍ണാധിപത്യം ഇടതുമുന്നണിക്ക് ലഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡെപ്യൂട്ടി മേയറായിരുന്ന സി.സമീര്‍ രാജിവെച്ചതിനാലാണ് തിരഞ്ഞെടുപ്പ് നടന്നത്. സ്വതന്ത്രനായി നിന്ന പി.കെ.രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കാന്‍ എല്‍.ഡി.എഫില്‍ ധാരണയായിരുന്നു.ആറുമാസം മുമ്പാണ് നറുക്കെടുപ്പിലൂടെ മുസ്ലിം ലീഗിലെ സി.സമീറിനെ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുത്തത്. അതേസമയം സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പില്‍ രാഗേഷ് യു.ഡി.എഫിനെ പിന്തുണച്ചു. അങ്ങനെയാണ് എട്ടില്‍ ഏഴ് അധ്യക്ഷസ്ഥാനവും യു.ഡി.എഫിന് ലഭിച്ചത്.എന്നാല്‍ രാഗേഷ് .ഡി.എഫുമായി വീണ്ടും തെറ്റി  അഴീക്കോട്ട് സ്വതന്ത്രനായി മത്സരിച്ചതോടെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താകുകയായിരുന്നു.എല്‍.ഡി.എഫിന് പൂര്‍ണ പിന്തുണയുണ്ടെന്നും അഞ്ചു വര്‍ഷലും ഇടതുമുന്നണി കോര്‍പ്പറേഷന്‍ ഭരിക്കുമെന്നും രാഗേഷ് പിന്നീട് വ്യക്തമാക്കി.

Top