ബന്ധുനിയമനവിഷയത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് തുറന്നുപറഞ്ഞ് പി.കെ. ശ്രീമതി

തിരുവനന്തപുരം: ബന്ധുനിയമനവിഷയത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് തുറന്നുപറഞ്ഞ് പി.കെ. ശ്രീമതിയും. സംഭവിച്ചത് പിഴവാണെന്ന് മനസിലായെന്നും ഇനി ആവര്‍ത്തിക്കില്ല എന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ശ്രീമതി പറഞ്ഞു.

സി.പി.എം. കേന്ദ്രകമ്മിറ്റി അംഗങ്ങളായ മന്ത്രി ഇ.പി. ജയരാജനും പി.കെ.ശ്രീമതിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. നിയമനങ്ങളില്‍ ജാഗ്രതക്കുറവുണ്ടായെന്നു കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ അറിയിച്ചു. നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read : വിരലുകള്‍ നിങ്ങളെ പറ്റി പറയും? നിങ്ങള്‍ നിരാശയിലോ ആകുലതയിലോ ആണോ …ജീവിതത്തിന്റെ തകര്‍ച്ചയില്‍ ആണോ ….എല്ലാം നിങ്ങളുടെ വിരലുകളുടെ നീളം നോക്കി മനസിലാക്കാം 

ജാഗ്രത കാട്ടിയില്ലെന്നു മുതിര്‍ന്ന നേതാക്കളും കുറ്റപ്പെടുത്തി. എ.കെ.ബാലന്‍, എളമരം കരീം, പി.കെ.ഗുരുദാസന്‍ തുടങ്ങിയവരാണ് വിമര്‍ശനം ഉന്നയിച്ചത്.

Top