വൈദീകന്‍ നിരവധി പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി; ഫാദര്‍ റോബിന്റെ സ്വാധീനത്തില്‍ എല്ലാം ഒതുക്കി തീര്‍ത്തു; പെണ്‍കുട്ടി പ്രസവിച്ച സംഭവത്തിലും വൈദികനെ രക്ഷിക്കാന്‍ ഉന്നത ഇടപെടല്‍

പേരാവൂര്‍: മുന്‍ ദീപിക ഡയറക്ടറും മാനന്തവാടി രൂപതയിലെ വൈദികനുമായ ഫാദര്‍ റോബിന്‍ വടക്കാഞ്ചേരി മുമ്പും നിരവധി കുട്ടികളെ പീഡിപ്പിച്ചതായി ആരോപണമുയരുന്നു. പാവപ്പെട്ട വീടുകളിലെ കുട്ടികളെ കണ്ടെത്തിയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. വര്‍ഷങ്ങളായി ഇയാള്‍ ഇത്തരം പരിപാടി തുടരുന്നുണ്ടെങ്കിലും പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് ഇയാള്‍ കുടുങ്ങിയത്. പ്രതിയായ വൈദീകന്‍ മാനേജരായ ഹയര്‍ സെക്കഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്.

പെണ്‍കുട്ടി പ്രസവിച്ചതോടെ സംഭവം ഒതുക്കി തീര്‍ക്കാനും ഈ വൈദികന്‍ മുമ്പിലുണ്ടായിരുന്നു. അതിന് എല്ലാ പിന്തുണയും സഭ നല്‍കുകയും ചെയ്തു. രാഷ്ട്രീയക്കാരെയും പോലീസിനെയും പണം കൊടുത്ത് ഒതുക്കി. സംഘപരിവാര്‍ സംഘനനേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തി പ്രശ്‌നമുണ്ടാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. കുട്ടിയെ അനാഥാലയത്തിലേയ്ക്ക് മാറ്റി വിവാദം അവസാനിച്ചു എന്നുകരുതിയ സമയത്താണ് അജ്ഞാത ഫോണ്‍ സന്ദേശം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത്. ഇതോടെ ഫാദര്‍ റോബിന്റെ കുരുക്ക് മുറുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ ഉന്നത ഇടപെടലുണ്ടായെങ്കിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടല്‍ വൈദികനെ കസ്റ്റഡിയിലെടുക്കുന്നതിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇയാളെ വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമം. ഇതിന് കൂട്ടുനിന്നവരെ കണ്ടെത്തി കേസെടുക്കാനാണ് പൊലീസ് നീക്കം. അതിനിടെയാണ് ഉന്നതതല സമ്മര്‍ദ്ദം എത്തുന്നത്. കേസില്‍ ഒത്തുതീര്‍പ്പ് സാധ്യതകളാണ് ഒരു കൂട്ടര്‍ തേടുന്നത്.

കൊട്ടിയൂര്‍ ഐ.ജെ.,എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ +1 വിദ്യാര്‍ത്ഥിനിയാണ് മൂന്നാഴ്ച്ച മുന്‍പ് ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരിയാണ് പൊലീസ് പിടിയിലായത്. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പിടിയിലാകുമെന്ന് മനസിലാക്കിയ പ്രതി വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ചാലക്കുടിയില്‍ വച്ച് പേരാവൂര്‍ സി.ഐ എന്‍.സുനില്‍ കുമാറും സംഘവും കസ്റ്റഡിയിലെടുത്തത്.

മൂന്നാഴ്ച്ച മുന്‍പ് തൊക്കിലങ്ങാടിയില്‍ ക്രൈസ്തവ സഭയുടെ ആശുപത്രിയിലാണ് പീഡനത്തിനിരയായ പെണ്‍കുട്ടി ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രി അധികൃതര്‍ സംഭവം മൂടിവച്ചു. പിന്നീട് ഫാദര്‍ റോബിന്‍ വടക്കുംചേരി പെണ്‍കുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് സംഭവം ഒതുക്കി തീര്‍ക്കുകയായിരുന്നു. പേരാവൂര്‍ എസ്.ഐ പി.കെ ദാസിന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ വയനാട് വൈത്തിരിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തില്‍നിന്ന് കണ്ടെത്തി. പ്രതിയെ ഇന്ന് സി.ഐ ഓഫീസിലെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കും. പൊലീസ് കസ്റ്റഡിയില്‍ ചോദിക്കാനിടയില്ല.
പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം പേരാവൂര്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. ചൈല്‍ഡ് ലൈന് ലഭിച്ച അജ്ഞാത കോളില്‍ നിന്നാണ് വിവരം പുറത്തുവന്നത്. ഫോണ്‍ വന്നതിനെ തുടര്‍ന്ന് ഇതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ പേര് പെണ്‍കുട്ടി പറഞ്ഞത്.

ഗര്‍ഭിണിയായ പെണ്‍കുട്ടിയെ മതകാര്യങ്ങള്‍ ഉപദേശിക്കാന്‍ എന്ന വ്യാജേനയാണ് വൈദികന്‍ പള്ളി മേടയിലേക്ക് കൊണ്ടു പോകുമായിരുന്നത്. പിന്നീട് കാര്യങ്ങള്‍ പീഡനത്തിലേക്ക് മാറി. ഗര്‍ഭിണിയായപ്പോള്‍ ഉത്തരവാദിത്തം സ്വന്തം അച്ഛന്റെ തലയില്‍ വച്ചുകെട്ടാനും ശ്രമിച്ചു. എന്നാല്‍ ഇത് നടന്നില്ല. അതിന് ശേഷമാണ് വീട്ടുകാരെ സ്വാധീനിച്ച് എല്ലാം അനുകൂലമാക്കാന്‍ ശ്രമിച്ചത്. ഇതിനെല്ലാം പ്രമുഖരുടെ പിന്തുണയും ഫാദറിന് ലഭിച്ചു. ഇതും പൊളിഞ്ഞതോടെയാണ് നാടുവിടാന്‍ നീക്കം നടത്തിയത്.

വൈദികനെതിരെ കേളകം പൊലീസ് പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ചൈല്‍ഡ് ലൈനിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് നിര്‍ണ്ണായകമായത്.

Top