ന്യൂഡല്‍ഹി: സര്‍ക്കാര്‍ വകുപ്പുകളില്‍ ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങളുമുായി ബന്ധപ്പെട്ടുള്ള പരാതികളില്‍ 60 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറണ്‍സിലൂടെ നടത്തിയ മീറ്റിങ്ങിലായിരുന്നു ഈ നിര്‍ദേശം.
അയക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണുന്നില്ല എന്ന പൊതുവായ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരാതികള്‍ ഉടന്‍ പരിഹരിക്കാന്‍ ഉത്തരവായത്. പ്രധാനമന്ത്രിയുട പ്രഗതി എന്ന ഓണ്‍ലൈന്‍ പരാതി രജിസ്‌ട്രേഷനിലൂടെ വന്ന ലക്ഷക്കണക്കിന് പരാതികള്‍ക്കാണ് ഉദ്യോഗസ്ഥര്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത്.
ജനങ്ങളില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ജനങ്ങള്‍ക്ക് നേരിട്ട് പരാതി അയ്യക്കുന്ന സംവിധാനമാണ് പ്രഗതി. 2015 മാര്‍ച്ച് മാസത്തിലാണ് പ്രഗതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രഗതിയിലൂടെ വന്ന പരാതികള്‍ വകുപ്പുകള്‍ തിരിച്ച് പരിഹരിക്കണം.
റോഡ്, റെയില്‍വേ,ഊര്‍ജം!, ഓയില്‍ എന്നീ മേഖലകളുടെ വളര്‍ച്ചയ്ക്കും മോദി സര്‍ക്കാര്‍ ശ്രദ്ധ നല്‍കുന്നുണ്ട്. ഭൂമി ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിനും ആധാര്‍ കാര്‍ഡുകള്‍ വ്യാപകമാകുന്നതിനും എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കാനും മോദി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.