പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് മലയാളത്തിലും

ബിജു കരുനാഗപ്പള്ളി 

പ്രധാനമന്ത്രി   നരേന്ദ്ര മോദിയുടെ ഒൗദ്യോഗിക വെബ്സൈറ്റ് ഇനി മലയാളത്തിലും.   മലയാളം ഉള്‍പ്പെടെ ആറ് പ്രാദേശിക ഭാഷകളില്‍ സൈറ്റിന്‍െറ ഉദ്ഘാടനം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നിര്‍വഹിച്ചു.   ഇംഗ്ളീഷിനും ഹിന്ദിക്കും മലയാളത്തിനും പുറമെ ബംഗാളി, ഗുജറാത്തി,  മറാത്തി, തമിഴ്, തെലുങ്ക്  ഭാഷകളിലും പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് ഇപ്പോള്‍ ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനങ്ങളിലേക്കത്തൊനും അവരോട് സ്വന്തം ഭാഷയില്‍ സംവദിക്കാനും പ്രധാനമന്ത്രി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് സുഷമ പറഞ്ഞു.  ഘട്ടം ഘട്ടമായി മറ്റു പ്രാദേശിക ഭാഷകളിലും വെബ്സൈറ്റ് ലഭ്യമാക്കും. മലയാള സൈറ്റിന്‍െറ വിലാസം: www.pmindia.gov.in/ml

Top