ജെറുസലേം: ഭീകരവാദത്തിനെതിരെ ഒന്നിച്ചു നിൽക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിൽ. ഭീകരവാദത്തിനെവികസനകാര്യത്തിൽ ഇന്ത്യയുടെ പങ്കാളിയാകും ഇസ്രയേൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ മികച്ച തുടക്കമായിരിക്കും ഈ സന്ദർശനമെന്നും മോദി പറഞ്ഞു. ഹീബ്രുവിലാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മോദി ഇസ്രയേലിലെത്തിയത്. ടെൽഅവീവ് വിമാനത്താവളത്തിലെത്തിയ മോദിയെ പ്രോട്ടോക്കോൾ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ജറുസലേമില്‍ നടക്കുന്നത്.തിരെ ഒരുമിച്ച് പോരാടുമെന്ന് ഇന്ത്യയും ഇസ്രയേലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തോട് അനുബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രിയുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഭീകരവാദത്തിനെതിരെ കൂട്ടായ പോരാട്ടം ശക്തിപ്പെടുത്തുമെന്ന് ഇരുവരും അറിയിച്ചത്.
ശാസ്ത്ര-സാങ്കേതിക, സാമ്പത്തിക മേഖലയിലടക്കം ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്നു മോദി വ്യക്തമാക്കി. ഇന്ത്യ-ഇസ്രായേൽ വ്യാപാര ബന്ധം കൂടുതൽ ഊഷ്മളമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഇസ്രയേലും സഹോദരജനാധിപത്യ രാജ്യങ്ങളാണെന്നും ഭീകരവാദത്തിനെതിരെ സംയുക്ത പോരാട്ടം ശക്തിപ്പെടുത്തുമെന്നും നെതന്യാഹുവും പറഞ്ഞു.നേരത്തെ, മൂന്നു ദിവസത്തെ സന്ദർശനത്തിനായെത്തിയ മോദിയെ പ്രോട്ടോക്കോൾ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെൽഅവീവ് വിമാനത്താവളത്തിൽ നേരിട്ട് എത്തിയാണ് സ്വീകരിച്ചത്. നെതന്യാഹുവും മുതിർന്ന മന്ത്രിമാരും ചേർന്ന് ആവേശകരമായ സ്വീകരണമാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് നൽകിയത്. ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.ഹിന്ദിയിൽ സ്വാഗതമാശംസിച്ചാണ് നെതന്യാഹു മോദിയെ സ്വീകരിച്ചത്. ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്നും നിങ്ങൾ യാഥാർഥ മിത്രമാണെന്നും നെതന്യാഹു പറഞ്ഞു. നമുക്ക് ഒരുമിച്ച് കൂടുതൽ നന്നായി പ്രവർത്തിക്കാനാകും. കാലങ്ങളായി അങ്ങയെ കാത്തിരിക്കുകയാണ് ഞങ്ങൾ. തുറന്ന കൈകളുമായാണ് നിങ്ങളെ സ്വാഗതം ചെയ്യുന്നത്. ഈ സന്ദർശനത്തിൽ മേക്ക് ഇൻ ഇന്ത്യ, മേക്ക് വിത്ത് ഇസ്രയേലാക്കി മാറ്റണമെന്നും നെതന്യാഹു ആഹ്വാനം ചെയ്തു. മോദിയുടെ സന്ദര്‍ശനം ചരിത്രപരമാണെന്നും ഭൂരിപക്ഷം പരിപാടികളിലും മോദിക്കൊപ്പം പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്