പ്രധാനമന്ത്രിക്ക് കേരളത്തില്‍ ഹൃദ്യമായ വരവേല്‍പ്പ്‌

കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു കൊച്ചിയില്‍ ഹൃദ്യമായ വരവേല്‍പ്പ്‌. വൈകുന്നേരം 4.10ന്‌ കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയും 35 അംഗ സംഘവുമടങ്ങിയ വായുസേനയുടെ രാജ്‌കമല്‍ വിമാനമിറങ്ങി.ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കൃഷിമന്ത്രി കെ.പി. മോഹനന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് മുരളീധരന്‍, മേയര്‍ സൗമിനി ജയിന്‍, പ്രൊഫ.കെ.വി. തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, ചീഫ് സെക്രട്ടറി ജിജി തോംസന്‍, വൈസ് അഡ്മിറല്‍ സുനില്‍ ലംബ, ഡിജിപി സെന്‍കുമാര്‍, ജിഎഡി സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം, സ്‌റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ടി.പി. വിജയകുമാര്‍, സിറ്റി പൊലീസ് ചീഫ് എം.പി. ദിനേശ് എന്നിവര്‍ പ്രധാനമന്ത്രിയെ ടാര്‍ മാര്‍ക്കിലെത്തി സ്വീകരിച്ചു.

തുടര്‍ന്ന് നേരെ പന്തലില്‍ എത്തിയ പ്രധാനമന്ത്രി അവിടെയുണ്ടായിരുന്ന പ്രധാനവ്യക്തികളെയും പരിചയപ്പെട്ടു. മന്ത്രി കെ.ബാബു, കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.സി. ദിലീപ്കുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിജെപി നേതാവ് സി.ജി. രാജഗോപാല്‍, ഫാക്ട് സിഎംഡി ജയ്‌വീര്‍ ശ്രീവാസ്തവ, സമുദ്രമല്‍സ്യഗവേഷണകേന്ദ്രം ചെയര്‍പെഴ്‌സന്‍ ലീന നായര്‍, ഇന്ത്യന്‍ പെപ്പര്‍ ആന്റ് സ്‌പൈസസ് ട്രേഡേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കിഷോര്‍ ഷാംജി കുറുവ, മാര്‍ക്കറ്റ്‌ഫെഡ് എംഡി പി.മൈക്കിള്‍ വേദശിരോമണി, ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് കെ.ബി. രാജന്‍, കയര്‍ബോര്‍ഡ് ചെയര്‍മാന്റെ സെക്രട്ടറി ടി.സി.മണികണ്ഠന്‍പിള്ള തുടങ്ങിയവര്‍ പന്തലില്‍ അദ്ദേഹത്തെ ഹസ്തദാനം ചെയ്ത് സ്വീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്തായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.ബാബു, ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ എന്നിവര്‍ 3.30നു പ്രത്യേക ഹെലികോപ്‌ടറില്‍ സ്വീകരണവേദിയായ നാവികസേനാ വിമാനത്താവളത്തിലെത്തി. 3.57നു ഗവര്‍ണര്‍ കാറില്‍ വേദിക്കരികിലെത്തി. ഇതിനിടെ ഇന്നു നടക്കുന്ന സേനാ മേധാവികളുടെ യോഗത്തില്‍ പങ്കെടുക്കുന്ന കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വായുസേനയുടെ മറ്റൊരു വിമാനത്തില്‍ എത്തിയിരുന്നു. വായുസേനാ മേധാവി അരൂപ്‌ റാഹ, കരസേനാ മേധാവി ദല്‍ബീര്‍ സിങ്‌ സുഹാഗ്‌, പ്രതിരോധ സെക്രട്ടറി ഡോ. മോഹന്‍കുമാര്‍ തുടങ്ങിയവരും ഇതിനകം എത്തിയിരുന്നു. ഇവരാരും പ്രധാനമന്ത്രിയെ വരവേല്‍ക്കാനെത്തിയില്ല. സ്വീകരണചടങ്ങിനുശേഷം 4.20നു പ്രധാനമന്ത്രിയും സംഘവും മൂന്നു ഹെലികോപ്‌ടറുകളിലായി തൃശൂരിലേക്കു പോയി. ചീഫ്‌ സെക്രട്ടറിയുടെ പ്രതിനിധിയായി ജില്ലാ കലക്‌ടര്‍ എം.ജി. രാജമാണിക്യവും സംഘത്തിലുണ്ടായിരുന്നു.

Top