പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ജനങ്ങളെ ‘അപമാനിച്ചു -രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ആര്‍.ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയതിലൂടെ പ്രധാനമന്ത്രി കേരളത്തിലെ ജനങ്ങളെ അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.കേരളത്തിലെ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ശബ്ദമാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്നൊഴിവാക്കിയത് ബി.ജെ.പിയുടെ നിഷേധാത്മക നിലപാടിന്റെ ഭാഗമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്നൊഴിവാക്കിയ സംഭവം ഇന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബഹളത്തിനിടയാക്കി.ഇക്കാര്യം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.ഐ ഷാനവാസ് എന്നിവരാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത് അടിയന്തരമായി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും വേണമെങ്കില്‍ ശൂന്യവേളയില്‍ ഉന്നയിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളമുണ്ടാക്കുകയായിരുന്നു.രാജ്യസഭയിലും ഇതേ വിഷയത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. ബഹളത്തെത്തുടര്‍ന്ന് ഇരു സഭകളും നിര്‍ത്തിവെച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top