ഉറി ഭീകരാക്രമണത്തിന് പകരം വീട്ടാന്‍ പാകിസ്താനുമേല്‍ കനത്ത ആക്രമണം ഇന്ത്യ നടത്താത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിടിവാശി.തീരുമാനം ഉണ്ടായത് സെപ്തംബര്‍ 25 ന് കോഴിക്കോട് ബി ജെ പി ദേശീയ കൗണ്‍സിലിനിടെ നടന്ന രഹസ്യ കൂടിക്കാഴ്ചകളില്‍. മോദിയുടെ നിര്‍ബന്ധബുദ്ധിക്ക് കാരണമായത് സെപ്തംബര്‍ 24 ന് നടന്ന പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫുമായുള്ള രണ്ടുവട്ട സ്വകാര്യസംഭാഷണം. മോദിയുമായി നവാസ് ഷരീഫ് സംസാരിച്ചത് അഭ്യര്‍ത്ഥനാരൂപത്തില്‍. പാകിസ്താനുമേല്‍ കനത്ത ആക്രമണം വേണ്ടെന്ന പ്രധാനമന്ത്രിയുടെ മനസ്സ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ അറിയിച്ചത് അമിത് ഷാ.
പാക് പട്ടാളത്തിന്‍െറ നിര്‍ബന്ധബുദ്ധിയാണ് ഉറി ആക്രമണത്തിന് കാരണമായതെന്നൂം രാഷ്ട്രീയ നിലപാടല്ലെന്നുമാണ് നവാസ് ഷരീഫ് മോദിയോട് വിശദീകരിച്ചത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് കടുത്ത നടപടി ഉണ്ടായാല്‍ പാകിസ്താനില്‍ പട്ടാള അട്ടിമറി ഉണ്ടാകുമെന്നും താന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും ഷരീഫ് മോദീയെ ധരിപ്പിച്ചു.മോദിയുമായി വളരെ അടുത്ത വ്യക്തി ബന്ധം സൂക്ഷിക്കുന്ന ഷരീഫിന്‍െറ അഭ്യര്‍ത്ഥനയാണ് ആര്‍ എസ് എസ്സും ബി ജെ പി യും വിവിധ സൈനിക വിഭാഗങ്ങളും ശക്തമായി ആവശ്യപ്പെട്ടിട്ടും പാകിസ്താന് എതിരെ കടുത്ത ആക്രമണം വേണ്ടെന്ന നിലപാട് സ്വീകരിക്കാന്‍ നരേന്ദ്രമോദിയെ പ്രേരിപ്പിച്ചത്.
സെപ്തംബര്‍ 24,, 25 ന് ദേശീയകൗണ്‍സിലിനിടെ പലവട്ടം ചേര്‍ന്ന അവയിലബിള്‍ ക്യാബിനറ്റിലും മറ്റു പല രഹസ്യ കോര്‍ മീറ്റിങ്ങുകളിലും മോദി ഒഴികെയുള്ളവരെല്ലാം പാകിസ്താനുമേല്‍ കടുത്ത ആക്രമണം വേണമെന്ന നിലപാടാണ് സ്വികരിച്ചത്. കൗണ്‍സില്‍ അവസാനിക്കു മുന്‍പ് പാകിസതാന് കടുത്ത മറുപടി നല്‍കണമെന്ന തീരുമാനമാണ് തത്വത്തില്‍ ഉണ്ടായത്. പ്രത്യാക്രമണ വിവരം കൗണ്‍സിലിനെ അഭിസംബോധന ചെയ്തുകൊണ്ട് ലോകത്തോട് പ്രധാനമന്ത്രി അറിയിക്കുന്ന തരത്തിലാണ് തന്ത്രങ്ങള്‍ ആര്‍ എസ് എസ്സിന്‍റെ നിര്‍ദ്ദേശാനുസരണം ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയത്. അതിര്‍ത്തിയില്‍ യുദ്ധസാഹചര്യമെന്നും ഇന്ത്യന്‍ സൈന്യം സുസജ്ജരാണെന്നുമുള്ള മിലിട്ടറി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചര്‍ച്ചകളില്‍ അവതരിപ്പിക്കപ്പെട്ടു. സൈന്യം തയ്യാറാക്കിയ ആക്ഷന്‍ ബ്ലൂ പ്രിന്‍റും വിശദമിക്കപ്പെട്ടു. രാഷ്ട്രീയ തീരുമാനത്തിനുള്ള കാത്തിരിപ്പെന്ന സൈനികമേധാവികളുടെ നിലപാടും ചര്‍ച്ചകളില്‍ വ്യക്തമാക്കപ്പെട്ടു. കടുത്ത ആക്രമണത്തിനുള്ള അവസാന അനുമതി പ്രധാനമന്ത്രിയില്‍ നിന്നുണ്ടാവാന്‍ സൈന്യം കാത്ത് നിന്നത് 52 മണിക്കൂര്‍.ചര്‍ച്ചകളില്‍ ഒന്നും പ്രധാനമന്ത്രി നിലപാടറിയിച്ചില്ല.
നിര്‍ണ്ണായക പല ഔദ്യോഗിക അനൗദ്യോഗിക രഹസ്യ കൂടിയാലോചനകള്‍ക്കും ശേഷം ദേശീയകൗണ്‍സിലിനെ അഭിസംബോധന ചെയ്യുന്നതിന് തൊട്ട് മുന്‍പ്പ് അമിത് ഷായെ കാണണമെന്ന് മോദി അറിയിക്കുകയും മോദി അമിത് ഷാ അതീവരഹസ്യ കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീളുകയും ചെയ്തു. ശേഷം ആര്‍ എസ് എസ്സിനെ പ്രധാനമന്ത്രിയുടെ മനസ്സറിയിച്ച് കാര്യങ്ങള്‍ വരുതിയിലാക്കിയത് അമിത്ഷാ.
യുദ്ധത്തിന് തയ്യാറെടുത്ത സൈന്യത്തിന്‍റെ ആത്മവീര്യം ചോരാതിരിക്കാനും പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാകാതിരിക്കാനുമാണ് ദിവസങ്ങള്‍ക്ക് ശേഷം പേരിന് വേണ്ടി അതിര്‍ത്തി കടന്നുള്ള ആക്രമണം നടത്തി വിഷയത്തില്‍ നിന്നും തലയൂരിയത്. ഈ നാടകങ്ങളില്‍ ആര്‍ എസ് എസിലും ബി ജെ പി യിലും കടുത്ത അസ്വസ്തതകള്‍ നിലനില്‍ക്കുന്നതായാണ് അണിയറ രഹസ്യം.
എസ് വി പ്രദിപ്, ടി വി ജേര്‍ണലിസ്റ്റ് ph: 9495827909
https://www.facebook.com/svpradeeptvm/