ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി.മോദി മതത്തിന്റെ പേരില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പരാതി നല്‍കിയത്. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ മോദി നടത്തിയ പ്രസംഗമാണ് വിവാദമായത്. റമദാന് വൈദ്യുതി ഉണ്ടെങ്കില്‍ ദീപാവലിക്കും നല്‍കണം, ഖബര്‍സ്ഥാന്‍ ഉണ്ടെങ്കില്‍ അതിനടുത്ത് ശ്മശാന ഭൂമിയും ഉണ്ടാകണം എന്നിങ്ങനെയായിരുന്നു മോദിയുടെ പ്രസംഗം. ഇതിനെതിരെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. മോദി വര്‍ഗീയ ധ്രുവീകരണം നടത്തുകയാണെന്നും ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം.