ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 27 ന് ഫെയ്‌സ് ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്നു. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് മോദി ഈ വിവരം അറിയിച്ചത്. ഫെയ്‌സ് ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന്റെ സ്വീകരണത്തിന് നന്ദിയുണ്ടെന്നും മോഡി പറഞ്ഞു.സന്ദര്‍ശനത്തിന്റെ പൂര്‍ണ വിജയത്തിനായി ഫെയ്‌സ് ബുക്ക് വഴി ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാമെന്നും മോഡി പറഞ്ഞു.
മോഡിയുടെ ഫെയ്‌സ് ബുക്ക് ആസ്ഥാന സന്ദര്‍ശനത്തെക്കുറിച്ച് സുക്കര്‍ ബര്‍ഗിന്റെ പ്രതികരണം ഇതായിരുന്നു.
‘ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ മാസം 27 ന് ഫെയ്‌സ് ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്നുണ്ട്. മോഡിയുമായി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സോഷ്യലും സാമ്പത്തികപരവുമായ വെല്ലുവിളികളെ കുറിച്ച് സംസാരിക്കും. നിങ്ങളുടെ ചോദ്യങ്ങളും അറിയാന്‍ ആഗ്രഹമുണ്ട്. അക്കാര്യങ്ങള്‍ കമന്റായി താഴെ പോസ്റ്റ് ചെയ്യാവുന്നതാണ്. എല്ലാറ്റിനും ഉത്തരം നല്‍കാന്‍ പരമാവധി ശ്രമിക്കാം’ ഫെയ്‌സ് ബുക്ക് പേജിലൂടെ സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെയ്സ്ബുക്ക് ആസ്ഥാനം സന്ദർശിക്കുന്നുവെന്ന സക്കർബർഗിന്റെ കുറിപ്പിനു താഴെ രസകരമായ കമന്റുകളാണ് ഒരോ നിമിഷവും വന്നുകൊണ്ടിരിക്കുന്നത്. നിങ്ങൾക്ക് ചോദിക്കാനുള്ള കാര്യങ്ങൾ ഈ പോസ്റ്റിനു താഴെ കമന്റായി ഇടാമെന്ന് സക്കർബർഗ് നിർദേശിച്ചിരുന്നു. ഇതോടെയാണ് ഫെയ്സ്ബുക്ക് ഉപയോക്താക്കൾ രസകരവും കാര്യപരവുമായ കമന്റുകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്.
കമന്റുകളിൽ ഏറ്റവും ഹിറ്റായത് കാൻഡി ക്രഷിനെതിരെയുള്ളതാണ്. മോദിജി കാൻഡി ക്രഷ് റിക്വസ്റ്റിന്റെ കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്നാണ് പ്രിയങ്ക ജെയിൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കമന്റിനു ആദ്യമണിക്കൂറിൽ തന്നെ 12,000 ലൈക്സാണ് കിട്ടിയത്. ഈ കമന്റിനു മാത്രമായി 665 റിപ്ലെ കമന്റുകളും കിട്ടി.
മിക്ക ഫെയ്സ്ബുക്ക് ഉപയോക്താക്കളെയും ഏറെയും വലയ്ക്കുന്ന ഒന്നാണ് കാൻഡി ക്രഷ് റിക്വസ്റ്റ്. ഓരോ നിമിഷവും വരുന്ന കാൻഡി ക്രഷ് നോട്ടിഫിക്കേഷൻ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ ചർച്ച നടക്കുന്നുണ്ട്.
ഇന്ത്യയൽ അശ്ലീല സൈറ്റ് നിരോധിച്ചത് എന്തിന്, ഫെയ്സ്ബുക്കിന്റെ ഇന്റർനെറ്റ് സേവനം എന്നാണ് ഗ്രാമങ്ങളിലേക്ക് വരുന്നത് തുടങ്ങി നിരവധി ചോദ്യങ്ങളാണ് സക്കർബർഗിന്റെ പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുന്നത്.