ടെഹ്റാന്‍:ഇറാനുമേലുള്ള അന്താരാഷ്ട്ര ഉപരോധം നീക്കിയത് വന്‍ അവസരങ്ങള്‍ക്കാണ് വഴിയൊരുക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനില്‍ പറഞ്ഞു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഇറാനിലത്തെിയത്. ചാബഹാര്‍ പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് നിര്‍ണായക കരാറില്‍ തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.വ്യാപാരം, നിക്ഷേപം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനാണ് സന്ദര്‍ശനത്തില്‍ മുന്‍ഗണന നല്‍കുകയെന്നും മോദി വ്യക്തമാക്കി.വിദേശത്തു താമസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും മറ്റുള്ളവരുമായി കലര്‍ന്നുചേരാനുള്ള കഴിവുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദ്വിദിന സന്ദര്‍ശനത്തിനായി ഇറാനിലെത്തിയ മോദി ഭായ് ഗംഗ സിങ് സഭാ ഗുരുദ്വാരയില്‍ സന്ദര്‍ശനം നടത്തിയശേഷം കൂടിയിരുന്ന ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. ഇന്ത്യക്കാര്‍ക്ക് എല്ലാവരെയും സ്വീകരിക്കാനും എല്ലാവരുമായി കലരുവാനും കഴിവുണ്ട്. സിഖ് ഗുരുക്കന്‍മാര്‍ നടത്തിയ ത്യാഗങ്ങളെക്കുറിച്ചും ഗുരുഗ്രന്ഥ് സാഹിബിനെക്കുറിച്ചും പുതിയ തലമുറ അറിയണമെന്ന് പറഞ്ഞ മോദി ഇറാനി ഇന്ത്യന്‍ സമൂഹത്തിന്റെ നിര്‍ദേശങ്ങളും അവരുടെ ആവശ്യങ്ങളും കേട്ടു.
1941ല്‍ ഭായ് ഗംഗ സിങ് സഭയാണ് ടെഹ്റാനില്‍ ഗുരുദ്വാര നിര്‍മിച്ചത്. രാവിലെയും വൈകിട്ടുമുള്ള പ്രാര്‍ഥന, എല്ലാ വെള്ളിയാഴ്ചയും അഖണ്ഡ് പഥിനു ശേഷമുള്ള ഗുരു കാ ലാങ്ഗര്‍ തുടങ്ങിയ മതപരമായ ചടങ്ങുകള്‍ ഇപ്പോഴും നടത്താറുണ്ട്. സ്കൂള്‍ സ്ഥാപിച്ച് പഞ്ചാബിയും ധര്‍മ വിദ്യാഭ്യാസവും നല്‍കുന്നുണ്ട്. ടെഹ്റാനില്‍ 100 കുടുംബങ്ങളും സഹേദാനില്‍ 20 കുടുംബങ്ങളും ഇന്ത്യക്കാരായുണ്ട്. മാത്രമല്ല, 1,300ല്‍ പരം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇറാനില്‍ പഠിക്കുന്നുണ്ട്. ദൈവശാസ്ത്രപഠനത്തിനെത്തിയവരാണ് അതില്‍ അധികവും.
അതേസമയം, തിങ്കളാഴ്ച ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുമായും പ്രസിഡന്‍റ് ഹസന്‍ റൂഹാനിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യ ഇറാന്‍ ഉഭയകക്ഷി വ്യാപാരബന്ധങ്ങളില്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴി വയ്ക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ടെഹ്റാന്‍ സന്ദര്‍ശനം. തെക്കന്‍ ഇറാനിലെ തന്ത്രപ്രധാനമായി ഏറെ പ്രധാന്യമുള്ള ഛബാര്‍ തുറമുഖത്തിന്‍റെ വികസനമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളിലെ പ്രധാനവിഷയം.
ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ ഛബാര്‍ തുറമുഖം വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കും. ഇതിനു പുറമേ ഛബാറില്‍ നിന്ന് സഹേദാന്‍ വരെ ഇന്ത്യയുടെ സഹായത്തോടെ റെയില്‍വേ ലൈന്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. ഇന്ത്യയില്‍ നിന്ന് അഫ്ഗാനിലേക്കുള്ള ചരക്ക് നീക്കങ്ങള്‍ ഛബാര്‍ തുറമുഖം വഴിയാക്കുന്നതിനുള്ള ത്രികക്ഷി കരാറിലും പ്രധാനമന്ത്രിയുടെ സന്ദര്‍ന വേളയില്‍ ഒപ്പു വയ്ക്കും. ഇതോടെ കറാച്ചിക്കു പകരം ഛബാര്‍ വഴി ചരക്കു നീക്കം നടത്താന്‍ അഫ്ഗാനിസ്ഥാനും സാധിക്കും. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഛബാര്‍ തുറമുഖത്തിന്‍റെ നിയന്ത്രണം ലഭിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ തന്ത്രപ്രധാനമാണ്. ഇന്ത്യ ഇറാന്‍ എണ്ണ വ്യാപാരം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ സംബന്ധിചച്ും പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ചര്‍ച്ച നടത്തും.
ഞായറാഴ്ച വൈകിട്ട് ടെഹ്റാനില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഇറാന്‍ ധനമന്ത്രി അലി തയബ്്നിയ സ്വീകരിച്ചു. ഇന്ത്യയും ഇറാനും തമ്മിലുള്ള സാംസ്കാരിക പാരമ്പര്യത്തെ പ്രകീര്‍ത്തിച്ച് പേര്‍ഷ്യന്‍ ഭാഷയില്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് വ്യവസായ മന്ത്രി നിതിന്‍ ഗഡ്കരിക്കൊപ്പം ടെഹ്റാനിലെ സിഖ് ഗുരുദ്വാരയുടെ പ്രധാനമന്ത്രി സന്ദര്‍ശിച്ചത്.
രണ്ടാം ദിവസം രാവിലെ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക സ്വീകരണത്തിനു ശേഷമായിരിക്കും നരേന്ദ്രമോദി ഹസന്‍ റൂഹാനി കൂടിക്കാഴ്ച. ഇറാനുമേലുള്ള ഉപരോധനങ്ങള്‍ പിന്‍വലിക്കപ്പെട്ടതിനു ശേഷം നടക്കുന്ന ഈ കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും ഉറ്റുനോക്കുന്നത്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുമായും നരേന്ദ്രമോദി ചര്‍ച്ചകള്‍ നടത്തും.