പ്രധാനമന്ത്രിയുടെ വേദിയില്‍ ബോംബ് ഭീഷണി കടുത്ത സുരക്ഷാവീഴ്ച

കോഴിക്കോട്: ബിജെപി ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യാജബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നു .വന്‍ സുരക്ഷ വീഴ്ച്ചയാണെന്നു കേന്ദ്രം .നടക്കാവ് പോലീസ് സ്റ്റേഷനിലാണ് ഭീഷണി സന്ദേശം എത്തിയത്. ഇന്റര്‍നെറ്റ് കോളാണ് ലഭിച്ചതെന്നും സംഭാഷണം ഹിന്ദിയിലായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.24-ാം തീയതി പുലര്‍ച്ചെയാണ് വ്യാജബോംബ് ഭീഷണി എത്തിയത്. മോദി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ ബോംബ് വച്ചെന്നായിരുന്നു ഭീഷണി. സംഭവത്തിന് പിന്നില്‍ കോയമ്പത്തൂരില്‍ നിന്നുള്ള സംഘങ്ങളെന്നാണ് സൂചന.ഡിജിപിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ബോംബ് ഭീഷണിയെക്കുറിച്ച് പുറത്തുവിടാതിരുന്നെന്നാണ് വിവരം.uri-rajnathലജ്ജാകരവും ഞെട്ടിപ്പിക്കുന്നതുമായ സുരക്ഷാ വീഴ്ചയുടെ വിവരങ്ങളാണ്, മൂന്നുദിവസംമുമ്പ് കോഴിക്കോട്ട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായ പൊതുയോഗത്തെക്കുറിച്ച് ഇപ്പോള്‍ ലഭിക്കുന്നത്.ഫോണ്‍ഭീഷണിക്കുപിന്നില്‍ കോയമ്പത്തൂരില്‍നിന്നുള്ള സംഘമാണെന്നാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ്,ബിജെപി ദേശീയ കൗണ്‍സിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വേദിക്കുനേരെ ബോംബ് ഭീഷണിയുണ്ടെന്ന് പറഞ്ഞ് നടക്കാവ് പൊലീസ് സ്്‌റ്റേഷനിലേക്ക് അജ്ഞാതന്റെ ഫോണ്‍ എത്തുന്നത്. പാക്കിസ്ഥാനില്‍നിന്നാണ് വിളിക്കുന്നതെന്ന് ഹിന്ദിയില്‍ പറഞ്ഞ് തുടങ്ങിയ സന്ദേശത്തില്‍ പ്രധാനമന്ത്രിയുടെ വേദിയില്‍ ബോംബ് പൊട്ടുമെന്ന് അറിയിച്ച് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.ബോംബ് ഭീഷണിയെ തുടര്‍ന്ന് 24, 25 തീയതികളിലായി പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങുകളിലെല്ലാം കര്‍ശന പരിശോധന നടന്നിരുന്നു. ഡല്‍ഹിയില്‍നിന്നത്തെിയ ബോംബ് സ്‌ക്വാഡും പൊലീസും ചേര്‍ന്ന് വേദികളെല്ലാം പരിശോധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓരോ നീക്കവും എസ്‌പി.ജി അടക്കമുള്ളവരുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു.
ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് അങ്കലാപ്പിലായ പൊലീസ് കടവ് റിസോര്‍ട്ട്, സാമൂതിരി സ്‌കൂള്‍, സ്വപ്നനഗരി, ഗവണ്‍മെന്റ് ഗെസ്റ്റ് ഹൗസ്, ശ്രീകണ്‌ഠേശ്വര ക്ഷേത്രം തുടങ്ങി പ്രധാനമന്ത്രിയുടെ ചടങ്ങുള്ള എല്ലാ സ്ഥലങ്ങളും വിശദമായി പരിശോധിച്ചു. ഡല്‍ഹിയില്‍നിന്നത്തെിയ ബോംബ് സ്‌ക്വാഡിലെ 45 അംഗ സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാന പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. വെസ്റ്റ്ഹില്‍ ഹെലിപ്പാഡ്, കോഴിക്കോട് ബീച്ച്, റോഡ് മാര്‍ഗം മോദി പോകുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളും പരിശോധിച്ചു.bjpcoഎന്നാല്‍ പ്രധാനമന്ത്രി പങ്കെടുത്ത കടപ്പുറത്തെ പൊതുയോഗത്തില്‍ എല്ലാ സുരക്ഷിതതത്വങ്ങളും കാറ്റില്‍ പറക്കുന്ന കാഴ്ചയാണ് കണ്ടത്.കേന്ദ്രമന്ത്രിമാര്‍ ഒരു സുരക്ഷയുമില്ലാതെ ജനക്കൂട്ടത്തിനിടയിലൂടെയാണ് സമ്മേളന വേദി വിട്ട് ഹോട്ടലിലത്തെിയത്. ഇസഡ് പ്‌ളസ് കാറ്റഗറി സുരക്ഷയുള്ളവരായിരുന്നു ഇവരെല്ലാവരും. ജനക്കൂട്ടത്തിനിടയില്‍ കുടുങ്ങിയ അരുണ്‍ ജെയ്റ്റിലിയെ ‘രക്ഷപ്പെടുത്താന്‍’ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്തന്നെ നേരിട്ട് ഇറങ്ങണ്ടേി വന്നു. മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ. അദ്വാനി, ബിജെപി. അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, സഹമന്ത്രിമാര്‍ എന്നിവര്‍ക്കൊരുക്കിയ സുരക്ഷാ സംവിധാനവും പൂര്‍ണമായും പരാജയപ്പെട്ടത്. ഇവര്‍ ഏറെനേരം വഴിയില്‍ കുടുങ്ങി. വാഹനത്തിനു ചുറ്റും കമാന്‍ഡോകളും പൊലീസും നിലയുറപ്പിച്ചാണ് ഗതാഗതക്കുരുക്കില്‍പെട്ട ഇവര്‍ക്ക് സുരക്ഷ ഒരുക്കിയത്.സമ്മേളനം കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി വേദി വിട്ടതോടെ പൊലീസിന്റെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു. സമ്മേളന നഗരിയിലെ പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്താന്‍ പൊലീസിനായില്ല. അതേസമയം, മന്ത്രിമാരുടെ വാഹനവ്യൂഹം കടന്നുപോവുന്ന വഴിയില്‍ ചില വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതും ഗതാഗത തടസ്സം സൃഷ്ടിച്ചു. പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചതിനുള്ളില്‍ വാഹനങ്ങള്‍ കടന്നിരുന്നു. ഇതുകൂടാതെ ചെറിയ വഴിയിലൂടെ അതീവ സുരക്ഷയൊരുക്കേണ്ടവരുടെ വാഹനവ്യൂഹത്തെ കടത്തിവിടാനുള്ള തീരുമാനമെടുത്തതിനെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്. ഭാഗ്യംകൊണ്ടുമാത്രമാണ് കോഴിക്കോട്ട് വലിയ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാഞ്ഞതെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്.അതേസമയം ഫോണ്‍സന്ദേശത്തിന്റെ ഉടമയെ തേടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കോയമ്പത്തൂര്‍ ആസ്ഥാനമായ സംഘമാണ് ഫോണ്‍വിളിക്ക് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഐ.ബിയും എസ്‌പി.ജിയും നടത്തിയ അന്വേഷണത്തില്‍ സിം കാര്‍ഡിന്റെ ഉടമയെയും വിളിച്ച സ്ഥലത്തെയും പറ്റി പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കോയമ്പത്തൂരില്‍ അന്വേഷണം നടത്തുകയാണ്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഫോണ്‍ ഭീഷണി സംബന്ധിച്ച വാര്‍ത്ത മാദ്ധ്യമങ്ങള്‍ക്ക് ഒരു കാരണവശാലും ലഭിക്കാന്‍ പാടില്‌ളെന്ന് പ്രധാനമന്ത്രിയുടെ ഓഫിസും കേന്ദ്ര ആഭ്യന്തരവകുപ്പും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇന്റര്‍നെറ്റ് കാള്‍ മുഖേന ഗള്‍ഫില്‍നിന്നാണ് ഫോണ്‍വന്നതെന്നാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ടത്തെിയത്. ഇന്റര്‍നെറ്റ് ഫോണായതിനാല്‍ വിശദാംശങ്ങള്‍ കണ്ടത്തൊനാവാതെ വലയുകയാണ് പൊലീസ്.

Top