അയ്യന്‍കുന്ന് പഞ്ചായത്ത് വിഷയം കെ.പി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.സുരേഷ്ബാബു അന്വേഷിക്കും

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന അയ്യന്‍കുന്ന് പഞ്ചായത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് കെ.പി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.സുരേഷ്ബാബുവിനെ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ നിയോഗിച്ചു.
നാളെ (ഞായറാഴ്ച) രാവിലെ 10 മണിക്ക് കണ്ണൂര്‍ ഡി.സി.സി. ഓഫീസില്‍ സുരേഷ് ബാബു നേരിട്ടെത്തി പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങള്‍, യൂത്ത്‌കോണ്‍ഗ്രസ് ,കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍, മറ്റു ബന്ധപ്പെട്ടവര്‍ എന്നിവരില്‍ നിന്നും അഭിപ്രായം ആരായുമെന്ന് കെ.പി.സി.സി. സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.

Top