മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കള്ളപ്പണത്തില്‍ കുടുങ്ങുമെന്ന് റിപ്പോര്‍ട്ട്; ദാവൂദ് ഇബ്രാഹിമിന്റെ ബിനാമിയും പനാമ പട്ടികയില്‍

ന്യൂഡല്‍ഹി: നികുതി വെട്ടിച്ച് കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം പനാമയില്‍ വെളുപ്പിച്ചെടുത്തവരുടെ കൂടുതല്‍ പേരുകള്‍ പുറത്ത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അശോക് മല്‍ഹോത്രാ, സ്വര്‍ണ വ്യാപാരി അശ്വനികുമാര്‍, വ്യവസായികളായ കരണ്‍ ഥാപ്പര്‍, ഗൗതം, കേന്ദ്രസര്‍ക്കാര്‍ മുന്‍ ഉദ്യോഗസ്ഥന്‍ പ്രേംബാഷ് ശുക്ല തുടങ്ങിയവരുടെ പേരുകളാണ് പുതിയ പട്ടികയിലുള്ളത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ബിനാമിയും പട്ടികയില്‍ ഉള്ളതായാണ് സൂചന.

ഇതേസമയം കള്ളപണം നിക്ഷേപകരുടെ വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് പനാമ പ്രഖ്യാപിച്ചു. മറ്റു രാജ്യങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങളുമായി സഹകരിക്കുമെന്നും പ്രസിഡന്റ് യുവാന്‍ കാര്‍ലോസ് വരേല അറിയിച്ചു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും പനാമ നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാനമയിലെ നിയമ-നിക്ഷേപ ഉപദേശക സ്ഥാപനമായ മൊസാക് ഫൊണ്‍സേകയുടെ ചോര്‍ന്ന രേഖകളിലൂടെയാണു കള്ളപ്പണം നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പുറത്തായത്. കമ്പനിയുടെ 115 ലക്ഷം രേഖകളാണ് പുറത്തെത്തിയിരിക്കുന്നത്.

1977 മുതല്‍ 2015 ഡിസംബര്‍ വരെ നിക്ഷേപം നടത്തിയവരുടെ വിവരങ്ങളുമുണ്ട്. 70 രാജ്യങ്ങളില്‍ നിന്നുള്ള 350 പത്രപ്രവര്‍ത്തകര്‍ രേഖകള്‍ പരിശോധന നടത്തിയിരുന്നു.

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായി എന്നിവരടക്കം വിവിധ രംഗത്തുള്ള 500 ഇന്ത്യക്കാരുടേയും ലോകപ്രമുഖരുടേയും കള്ളപ്പണ നിക്ഷേപത്തിന്റെ വിവരങ്ങള്‍ തിങ്കളാഴ്ച പുറത്തുവന്നിരുന്നു.

 

Top