ബ്ലേഡുപലിശക്കാരനും ഗുണ്ടായിസവും; ഡി വൈ എഫ് ഐ നേതാവിന്റെ പലിശക്കുനല്‍കല്‍ പാര്‍ട്ടി അറിവോടെ; പിഎന്‍ ജയന്തന്‍ ചെറിയ മീനല്ല; പിന്തുണയുമായി മന്ത്രി എസി മൊയ്തീനും

തൃശൂര്‍: ഡിവൈഎഫ് ഐയുടെ ബ്ലോക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബ്ലേഡുകാരനിലേയ്ക്കും പിന്നെ ജനപ്രതിനിതിയായും മാറിയ സിപിഎം നേതാവ് പിഎന്‍ ജയന്തനും സംഘവും എന്നും വിലസിയിരുന്നത് സിപിഎമ്മിലെ ഉന്നതരുടെ പിന്തുണയോടെ. പണം പലിശക്ക് കൊടുത്ത് ഗുണ്ടകളെ ഉപയോഗിച്ച് പണപ്പിരിവ് നടത്തുന്ന ആള്‍ എന്നതാണ് ഡിവൈഎഫ് ഐ നേതാവ് എന്നതിനേക്കാളുപരി ജയന്തനെ നാട്ടുകാര്‍ക്കറിയുക.
കെട്ടിട നിര്‍മ്മാണ കോണ്‍ട്രാക്ടറായിരുന്ന ജയന്തന്‍ കുറച്ച്കാലം മുമ്പ് മാത്രമാണ് പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമായത്. പോലീസിനെ വരെ ഭീഷണിപ്പെടുത്തിയെ ആരോപണമുയര്‍ന്നിട്ടും ചെറുവിരലക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു. കൂടെയെപ്പോഴും ക്രിമിനല്‍ കേസുകളില്‍ പെട്ട ഗുണ്ടാ സംഘവുമായിട്ടാണ് യാത്രകള്‍. എല്ലാം പാര്‍ട്ടിക്കറിയാമായിരുന്നിട്ടും ജയന്തനെ വളര്‍ത്തി വലുതാക്കാനാണ് പാര്‍ട്ടി ശ്രമിച്ചിട്ടുള്ളത്.

മന്ത്രി എ.സി. മൊയ്തീന്‍. മൊയ്തീന്‍ ഏരിയ സെക്രട്ടറിയായിരുന്ന കാലത്താണ് ജയന്തന്‍ ഡിവൈഎഫ്‌ഐയിലൂടെ പാര്‍ട്ടിയിലെത്തിയത്.മുളങ്കുന്നത്തുകാവ് മിണാലൂരില്‍ പാര്‍ട്ടിയുടെഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ജയന്തനാണ്. 15 ാം ഡിവിഷന്‍ കൗണ്‍സിലറായ ജയന്തന്റെ തൊഴില്‍ പണമിടപാടാണ്. പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെ പലരുടേയും പണം കൈകാര്യം ചെയ്യുന്നത് ജയന്തനാണ്. അമിത പലിശക്ക് കൊടുക്കുന്ന പണം തിരികെ ലഭിച്ചില്ലെങ്കില്‍ ഭീഷണിയും തല്ലും. ഇതിന് കേസുകളുണ്ട്. ജയന്തനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ എതിര്‍പ്പുണ്ടായിരുന്നു. വിമതനുണ്ടായിരുന്നു. ഒടുവില്‍ എ.സി.മൊയ്തീന്‍ ഇടപെട്ടാണ് ജയന്തനെ മത്സരിപ്പിക്കാന്‍ ധാരണയായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടമ്മ പോലീസില്‍ നല്‍കിയ പരാതി അട്ടിമറിച്ചത് മൊയ്തീനാണ്. മന്ത്രിയുടെ നിര്‍ദ്ദേശം ഉണ്ടെന്ന് പറഞ്ഞ് പോലീസും സിപിഎം നേതാക്കളും പരാതി ഒത്തുതീര്‍പ്പാക്കാന്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി. പ്രശ്‌നം മാസങ്ങള്‍ക്ക് മുമ്പേ പാര്‍ട്ടി പരിഹരിച്ചതാണ് എന്ന് ജില്ലാസെക്രട്ടറി കെ.രാധാകൃഷ്ണന്‍ ഇന്നലെ പറഞ്ഞതും ഈയടിസ്ഥാനത്തിലാണ്.

പീഡനത്തെക്കുറിച്ച് വീട്ടമ്മ പരാതിപ്പെട്ടിരുന്നില്ലെന്നരാധാകൃഷ്ണന്റെ നിലപാട് നുണയാണ്. പീഡനമാരോപിച്ച് ആഗസ്റ്റില്‍ നല്‍കിയ പരാതി പത്ര വാര്‍ത്തയായിരുന്നു. കൗണ്‍സിലറാകും മുമ്പ് ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡണ്ടായിരുന്നു ജയന്തന്‍.

Top