ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ പോക്‌സോ കേസ്; മൊഴി നല്‍കാന്‍ എത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറി

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കണ്ണൂര്‍ ജില്ലാ ചെയര്‍മാനെതിരെ പോക്‌സോ കേസ്. പീഡനക്കേസില്‍ മൊഴി നല്‍കാന്‍ എത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. പെണ്‍കുട്ടി മജിസ്‌ട്രേറ്റിനു മുമ്പാകെ രഹസ്യമൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തലശേരി പോലീസ് ആണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒക്ടോബര്‍ 21-നായിരുന്നു കേസിനാസ്പദമായ സംഭവം. കുടിയാന്മല പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലെ ഇരയായ 17-കാരിയുടെ മൊഴിയെടുത്തപ്പോള്‍ CWC ചെയര്‍മാന്‍ ഇ ഡി ജോസഫ് മോശമായി പെരുമാറിയെന്നും മോശമായ പദപ്രയോഗങ്ങള്‍ നടത്തിയെന്നുമാണ് പരാതി. ബാലാവകാശ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു ഡോ. ഇ.ഡി. ജോസഫിന്റെ പ്രതികരണം. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും മൊഴിയെടുക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Top