ഇമാം പീഡിപ്പിച്ച പെണ്‍കുട്ടിയെ മറ്റൊള്‍കൂടി പീഡിപ്പിച്ചു; എഴുപതുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഇമാം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റൊരാള്‍ കൂടി അറസ്റ്റില്‍. വീട്ടില്‍ പണിക്കുവന്ന എഴുപതുകാരനാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ മൊഴിയില്‍ 70 കാരനെ അറസ്റ്റ് ചെയ്തു. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയിലാണ് നടപടി. ജി. ശശിയാണ് അറസ്റ്റിലായത്.

മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിക്കെതിരായ അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ നടപടിയുണ്ടായിരുന്നത്. കേസിലെ പ്രതിയായ ഇമാം ഇപ്പോഴും ഒളിവിലാണുള്ളത്. അതിനിടെയാണ് നിര്‍ണ്ണായകമായ പുതിയ വിവരം പൊലീസിന് ലഭിച്ചത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്ന ശശി പെണ്‍കുട്ടിയുടെ വീട്ടില്‍ ജോലിക്കെത്തിയപ്പോഴായിരുന്നു പീഡനശ്രമം. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടായിരുന്നു പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇമാം ഷെഫീഖ് അല്‍ ഖാസിമിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് അകത്തുപുരത്തും ഇമാമിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു. കോയമ്പത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഇമാമിനെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. . കേസെടുത്തതിനു പിന്നാലെ ഖാസിമി ബെംഗളൂരുവിലേക്കു കടന്നുവെന്നാണ് വിവരം.

Top