ഗുഹാവത്തി: ശൈശവ വിവാഹത്തിനെതിരെയും പ്രായപൂർത്തിയാകാത്ത മാതൃത്വത്തിനെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി. ഹിമന്ദ ബിശ്വ ശർമ. പോക്‌സോ നിയമം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
നിയമപരാമായുള്ള ഭർത്താവാണെങ്കിൽക്കൂടി 14 വയസിന് താഴെ പ്രായമുള്ള പെൺകുട്ടികളുമായി ലൈംഗിക ബന്ധം പുലർത്തിയ ആയിരക്കണക്കിന് ഭർത്താക്കന്മാർ അടുത്ത അഞ്ച്-ആറ് മാസത്തിനുള്ളിൽ അറസ്റ്റിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ നിയമപരമായ വിവാഹ പ്രായം 18 വയസാണ്. പ്രായം കുറഞ്ഞ പെൺകുട്ടികളെ വിവാഹം കഴിക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഇവർ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരും. സ്ത്രീകൾ ഉചിതമായ പ്രായത്തിലാണ് മാതൃത്വം വഹിക്കേണ്ടത്. അല്ലെങ്കിൽ അത് ആരോഗ്യപരമായ സങ്കീർണതകളിലേക്ക് നയിക്കുണെമന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.