വിറച്ചെങ്കിലും വീഴാതെ ഫ്രാൻസ്; ഐറിഷ് പോരാളികൾക്കു യൂറോയിൽ നിന്നു വീരോചിത മടക്കം

സ്‌പോട്‌സ് ഡെസ്‌ക്

പാരിസ്: വീരോചിതമായിരുന്നു ഐറിഷുകാരുടെ ആപോരാട്ടം..! ലോകകപ്പും യൂറോക്കപ്പും നേടിയ ഫ്രഞ്ച് പോരാളികളോടു സ്വന്തം മണ്ണിൽ അടിയറവു പറഞ്ഞെങ്കിലും, അയർലൻഡുകാർക്ക് എന്നും ഓർമിക്കാൻ സാധിക്കുന്ന ഒരു പ്രീ ക്വാർട്ടറാണാണ് ലയോണിൽ അരങ്ങേറിയത്. പെനാലിറ്റിയിയൂടെ രണ്ടാം മിനിറ്റിൽ ബ്രാൻഡി നൽകിയ ലീഡ് 58-ാം മിനിറ്റ് വരെ പിടിച്ചു നിർത്തിയ അയർലൻഡുകാർ, മൂന്നു മിനിറ്റിനു ശേഷം കീഴടങ്ങി..!
പ്രീ ക്വാർട്ടർ മത്സരത്തിൽ കുഞ്ഞന്മാർക്കെതിരെ മത്സരത്തിനിറങ്ങുന്നതിനാൽ തന്നെ കാര്യമായ വെല്ലുവിളിയുണ്ടാകില്ലെന്നായിരുന്നു ഫ്രാൻസിന്റെ പ്രതീക്ഷകൾ. എന്നാൽ, ആദ്യ മിനിറ്റിൽ തന്നെ വെടിപൊട്ടിച്ച് കുഞ്ഞൻ ടീമായ അയർലൻഡ് ഫ്രാൻസിനെ സ്വന്തം നാട്ടിൽ ഞെട്ടിച്ചു. അയർലൻഡിന്റെ മുന്നേറ്റം ഫ്രാൻസിന്റെ ബോക്‌സിൽ വീണതോടെ റഫറി പെനാലിറ്റി സ്‌പോട്ടിലേയ്ക്കു വിരൽ ചൂണ്ടി.. കിക്കെടുത്ത ബ്രാൻഡിയ്ക്കു പിഴച്ചില്ല. പന്ത് വലയ്ക്കുള്ളിൽ തറച്ചപ്പോൾ ഞെട്ടിയത് ഫ്രഞ്ച് കളിക്കാരും കോച്ചും കാണികളുമാണ്.
പിന്നീട് 56 മിനിറ്റ് പ്രതിരോധക്കളി തന്നെയാണ് അയർലൻഡിനെ തോൽവിയിലേയ്ക്കു തള്ളിവിട്ടതും.
58-ാം മിനിറ്റിൽ മിന്നൽ ഗോളിലൂടെ ആന്റോണിയോ ഗ്രിസ്മാനാണ് അയർലൻഡിനെ പ്രതിരോധത്തിലാക്കിയ ഫ്രാൻസിന്റെ ഗോൾ നേടിയത്. തൊട്ടു പിന്നാലെ നിമിഷങ്ങൾക്കകം ഗ്രിസ്മാൻ വീണ്ടും വലകുലുക്കി. അയർലൻഡ് തീർന്നു..! പിന്നീട് അയർലൻഡിനു ആക്രമിക്കാൻ പോലും അവസരം നൽകാതെ കൃത്യമായ ഇടപെടലിലൂടെ പന്ത് വരുതിയിൽ നിർത്തിയ ഫ്രഞ്ച് പോരാളികൾ ഗോൾ വഴങ്ങാതിരിക്കാൻ ശ്രദ്ധിച്ചാണ് കളി അവസാനിപ്പിച്ചത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top