ഉമ്മന്‍ചാണ്ടിയക്ക് സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരന്‍ വെള്ളമടിച്ച് ഇടഞ്ഞു; കുടിച്ച് പൂസായി പോലീസുകാരന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സുരക്ഷക്കായി എത്തിയ പോലീസുകാരന്‍ വെള്ളമടിച്ച് പൂസായി .തിരുവനന്തപുരം റൂറല്‍ എആര്‍ ക്യാംപ് സിപിഒ ശ്രീനിവാസന്‍ (45) ആണ് ജോലിസമയത്ത് മദ്യപിച്ച് അക്രമം നടത്തിയതിന് അറസ്റ്റിലായത്. നാട്ടുകാരെയും സഹപ്രവര്‍ത്തകരെയും ആക്രമിച്ചതിനുശേഷം ഇയാള്‍ പൊലീസ് ജീപ്പ് ചവിട്ടിത്തകര്‍ക്കാന്‍ ശ്രമിച്ചു. ഒടുവില്‍ പൊലീസുകാര്‍ തന്നെ ശ്രീനിവാസനെ മുന്‍സീറ്റില്‍ ജീപ്പിനോടു ചേര്‍ത്തു വിലങ്ങുവച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ജീപ്പിനോടു ചേര്‍ത്ത് വിലങ്ങണിയിച്ച നിലയില്‍ ഡോക്ടര്‍ പരിശോധിക്കുമ്പോഴും ഇയാള്‍ അക്രമാസക്തനായിരുന്നു. മദ്യപിച്ചു ബഹളം വച്ചതിനു ശ്രീനിവാസനെതിരെ നേരത്തെയും നടപടിയുണ്ടായിട്ടുണ്ടെന്ന് എസ്‌ഐ: ശ്രീജിത്ത് അറിയിച്ചു. വൈകിട്ടു നാലരയോടെ നാട്ടുകാരെ റോഡില്‍ തടഞ്ഞു പൊലീസ് മുറയില്‍ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇയാള്‍ ആക്രമണം തുടങ്ങിയത്. ശ്രീനിവാസനെ സ്റ്റേഷനിലെത്തിച്ച പൊലീസിനും കണക്കിനു കിട്ടി. വിലങ്ങണിയിച്ചു ജീപ്പില്‍ വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകവേ ഇയാള്‍ ജീപ്പിന്റെ സീറ്റും പിന്‍വശവും തകര്‍ത്തു. ട്രാഫിക് എസ്‌ഐക്കു നേരെയും ആക്രമണമുണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ നിര്‍മിച്ച ഗോഡൗണിന്റെ ഉദ്ഘാടനം മൂന്നു മണിക്കു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കേണ്ടിയിരുന്നു. ഇതിനു സുരക്ഷയൊരുക്കാന്‍ റൂറല്‍ എആര്‍ ക്യാംപില്‍ നിന്ന് ഉച്ചയോടെ എത്തിച്ച സംഘത്തില്‍ അംഗമായിരുന്നു ശ്രീനിവാസന്‍. മുഖ്യമന്ത്രിയും മന്ത്രി മന്ത്രി കെ.പി. മോഹനനും എത്തിച്ചേരില്ലെന്ന അറിയിപ്പു ലഭിച്ചതിനെത്തുടര്‍ന്നു പൊലീസ് സംഘം ആറ്റിങ്ങല്‍ സ്റ്റേഷനിലേക്കു മടങ്ങിയിരുന്നു. ഇതിനിടെ യൂണിഫോം ഊരി ടീഷര്‍ട്ട് ധരിച്ചു പുറത്തിറങ്ങിയ ശ്രീനിവാസന്‍ കച്ചേരിനടയ്ക്കു സമീപം പൊലീസ് സ്റ്റേഷന്‍ റോഡില്‍ നാട്ടുകാരെ കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങല്‍ സ്റ്റേഷനിലേക്കു ശ്രീനിവാസനെ കൊണ്ടുവന്നങ്കെിലും അവിടെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Top