കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് നിഗമനത്തിലേക്ക് അന്വേഷണ സംഘം. ദിവസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കും 200 ലധികം പേരെ ചോദ്യം ചെയ്തതില്‍ നിന്നുമുള്ള നിഗമനത്തിലാണ് അവസാല വട്ട അന്വേഷണത്തിലേക്ക് പോലീസ് നീങ്ങുന്നത്. ആന്തരീകാവയവങ്ങളുടെ പരിശോധനയില്‍ കണ്ടെത്തിയ കീടനാശിനിയുടെ അംശമാണ് മരണം അസ്വാഭാവികമാണെന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. എന്നാല്‍
മണിയുടെ ശരീരത്തില്‍ കീടനാശിനിയും മെഥനോളും ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ഇടെയാണ് ഇത്തരമൊരു നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേരുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന്റെ സമ്പൂര്‍ണ റിപ്പോര്‍ട്ട് ഇന്നലെ രാത്രിയാണ് പൊലീസിന് ലഭിച്ചത്. ഗുരുതരമായ കരള്‍ രോഗവും ആന്തരിക രക്തസ്രാവവും കിഡ്‌നി തകരാറും ശരീരത്തിലെ വിഷാംശവും മരണകാരണം ആയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കീടനാശിനിയുടെ അംശം ശരീരത്തില്‍ ഇല്ലായിരുന്നെന്ന നിലപാടാണ് മണിയെ ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കുള്ളത്. കീടനാശിനിയുടെ അളവ് ശരീരത്തില്‍ വന്നത് കഴിച്ച പച്ചക്കറികളിലൂടെയോ പഴങ്ങളിലൂടെയോ ആകാമെന്ന നിഗമനത്തിലേക്കാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.
അതേസമയം, മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിദ്ധ്യം ഉണ്ടെന്ന വാദം കൊച്ചി അമൃതാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തള്ളി. കീടനാശിനി ശരീരത്തിന് ഉള്ളിലെത്തിയാല്‍ രൂക്ഷമായ ഗന്ധം ഉണ്ടാവും. എന്നാല്‍, മണിയുടെ ശരീരത്തില്‍ ഗന്ധം ഉണ്ടായിരുന്നില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുന്പ് പരിശോധിച്ച ഡോക്ടറും മണിയെ ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരും കീടനാശിനിയുടെ ഗന്ധം ഇല്ലായിരുന്നു എന്നാണ് പൊലീസിന് മൊഴി നല്‍കിയത്.
എന്നാല്‍ മെഥനോളിന്റെ അളവ് മരണകാരണമല്ലെന്ന് കാക്കനാട്ടെ മേഖലാ കെമിക്കല്‍ അനലൈസേഴ്‌സ് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. കീടനാശിനിയായ ക്ലോര്‍പൈറിഫോസിന്റെ അളവ് താരതമ്യേന കൂടുതലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ അളവെത്രയെന്ന് റിപ്പോര്‍ട്ടിലില്ല. ഈ വൈരുധ്യങ്ങള്‍ മൂലം മണിയുടെ രക്തത്തിന്റെയും ആന്തരികാവയവങ്ങളുടെയും സാമ്പിളുകള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കുകൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് പൊലീസ്. കേന്ദ്ര ലാബിലെ പരിശോധനാ ഫലം വന്ന ശേഷമേ പൊലീസ് ഒരു നിഗമനത്തിലെത്തുകയുള്ളു.
കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് സംശയകരമായതൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ മണിയുടേത് സ്വാഭാവികമരണമാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. മദ്യത്തിനൊപ്പം സാലഡ് വെള്ളരിയുള്‍പ്പെടെയുള്ള പച്ചക്കറികളും ബദാം പോലുള്ള പരിപ്പ് വര്‍ഗങ്ങളും കഴിച്ചിരുന്നു. ഇതുവഴി ഉള്ളിലെത്തിയ കീടനാശിനി ആന്തരികാവയവങ്ങളില്‍ അടിഞ്ഞുകൂടിയതാണോ എന്നും സംശയിക്കുന്നുണ്ട്.