സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ കാല്‍ ലക്ഷത്തോളം വാഹനങ്ങള്‍ നശിക്കുന്നു; ലേലം ചെയ്യാനുള്ള തീരുമാനം നടപ്പായില്ല

കൊച്ചി: സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ തുരുമ്പെടുത്ത് നശിക്കുന്നത് കാല്‍ലക്ഷത്തോളം വാഹനങ്ങള്‍. ഇതില്‍ കോടികള്‍ വിലവരുന്ന വിദേശ വാഹനം മുതല്‍ ഓട്ടോറിഫവരെ ഉള്‍പ്പെടും.

23,693 വാഹനങ്ങളാണ് പോലീസ് കണക്കനുസരിച്ച് കഴിഞ്ഞ മാസം വരെ കസ്റ്റഡിയിലുള്ളത്. മോഷണം, കള്ളക്കടത്ത്, അബ്കാരി കുറ്റകൃത്യങ്ങള്‍, അപകടങ്ങള്‍ തുടങ്ങിയവയിലുള്‍പ്പെട്ട വാഹനങ്ങളാണ് ഇതിലേറെയും. മണല്‍ കടത്ത് വാഹനങ്ങളാണ് ഇതിലേറെയും എന്നത് ശ്രദ്ധേയമാണ്. വിവിധ സ്റ്റേഷനുകളില്‍ ഇത്തരം കേസുകളില്‍ പെട്ട് നൂറുകണക്കിന് വാഹനങ്ങാണ് കസ്റ്റഡിയിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെപോലും തടസ്സപ്പെടുത്തുന്ന നിലയിലാണ് വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. സ്റ്റേഷനുകളില്‍നിന്നുതന്നെ വാഹനങ്ങളുടെ പ്രധാന ഭാഗങ്ങള്‍ അപ്രത്യക്ഷമാകുന്നുവെന്ന വിരോധാഭാസവുമുണ്ട്. മിക്ക സ്റ്റേഷനുകളിലും സൗകര്യമില്ലാത്തതിനാല്‍ പ്രധാന റോഡുകളിലും ഇടറോഡുകളിലും മറ്റുമാണ് വാഹനങ്ങള്‍ സൂക്ഷിക്കുന്നത്. ഇതുവഴിയുള്ള ഗതാഗതത്തെയും ഇത് സാരമായി ബാധിക്കുന്നുണ്ട്.

അവകാശികള്‍ ഇല്ലാത്തതും കേസുകളിലുള്‍പ്പെട്ടിട്ടില്ലാത്തതുമായ വാഹനങ്ങള്‍ ലേലം ചെയ്യാന്‍ നടപടി കൈക്കൊള്ളുന്നതായി അധികൃതര്‍ അവകാശപ്പെടുന്നതല്ലാതെ അത് യാഥാര്‍ഥ്യമാകുന്നില്‌ളെന്ന് വകുപ്പ് വൃത്തങ്ങള്‍തന്നെ പറയുന്നു

Top