മലപ്പുറം: മതം മാറിയ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ സഹോദരി ഭര്‍ത്താവടക്കം എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മലപ്പുറം കൊടിഞ്ഞി സ്വദേശി ഫൈസലിനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സഹോദരി ഭര്‍ത്താവ് വിനോദ്, ഹരിദാസ്, ഷാജി, സുനി, ലികേഷ്, പ്രദീപ്, സതീഷ്, ജയപ്രകാശ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഫൈസലിന്റെ കുടുംബത്തില്‍ നിന്നും കൂടുതല്‍പേര്‍ മതം മാറി ഇസ്ലാമിലേക്ക് പോകുന്നത് തടയാനായിരുന്നു കൊലപാതകമെന്നും ഇത് ആസൂത്രിതമാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഫൈസലിന്റെ കൊലപാതകത്തിന് പിന്നില്‍ സഹോദരിയുടെ ഭര്‍ത്താവിനെ സംശയിക്കുന്നതായി അമ്മ മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. ഫൈസല്‍ മതംമാറിയത് മുതല്‍ കൊല്ലുമെന്ന് സഹോദരി ഭര്‍ത്താവായ വിനോദും ആര്‍എസ്എസ് ബന്ധമുള്ള ചില ബന്ധുക്കളും ഭീഷണിപ്പെടുത്തിയിരുന്നുതായും അമ്മ വ്യക്തമാക്കിയിരുന്നു.
എട്ടു മാസം മുമ്പ് ഇസ്ലാം മതം സ്വീകരിച്ച ഫൈസല്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് കൊടിഞ്ഞിയില്‍ വച്ച് കൊല്ലപ്പെട്ടത്. ഗള്‍ഫില്‍ വച്ചാണ് ഫൈസല്‍ മതം മാറിയത്. ഫൈസലിനൊപ്പം ഭാര്യയും രണ്ട് മക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ അമ്മാവനും നേരത്തെ മതം മാറിയിരുന്നു. ഇവര്‍ നാട്ടില്‍ ഒരുമിച്ചായിരുന്നു താമസം.
ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേദിവസമായിരുന്നു നവംബര്‍ 19 ശനിയാഴ്ച്ച പുലര്‍ച്ചെ നാലിന് ഫൈസല്‍ കൊല്ലപ്പെട്ടത്. വെളുപ്പിന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഭാര്യയുടെ അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടുവരാന്‍ പോകുമ്പോഴായിരുന്നു കൊലപാതകം