സ്വന്തം ലേഖകൻ
ലണ്ടൻ: ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു നിരോധനം നിലനിൽക്കെ സ്ത്രീയുമായി ലൈംഗികതയിൽ ഏർപ്പെട്ട യുവാവ് പൊലീസ് പിടിയിലായി. ലൈംഗിക കുറ്റകൃത്യത്തിനു നേരത്തെ പിടിയിലായ ഇയാൾക്കു ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു കോടതി നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇംണ്ടിലെ മിഡിൽസ്ബറോ സ്വദേശിയായ ജിയോഫ്രി ബാൾ ആണ് ജയിലിലായത്. ലൈംഗിക കുറ്റവാളിയായ ഇയാൾ ലൈംഗികബന്ധത്തിന് മുൻപ് പോലീസിന്റെ അനുമതി തേടണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് ലംഘിച്ചതിനാണ് ബാൾ വീണ്ടും പിടിയിലായത്. കോടതി ഉത്തരവ് ലംഘിച്ചതിന് ഇയാളെ 16 മാസത്തെ തടവുശിക്ഷയ്ക്ക് കോടതി വിധിച്ചു.
പബിൽ വച്ച് പരിചയപ്പെട്ട സ്ത്രീയുമായി നിയമം ലംഘിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനാണ് ബാളിനെ ശിക്ഷിച്ചത്. താൻ ലൈംഗിക ബന്ധം പുലർത്തിയെന്ന ആരോപണം ബാൾ നിക്ഷേധിച്ചു. എന്നാൽ ഫോറൻസിക് പരിശോധനയിൽ ഇയാളുടെ വാദം പൊളിഞ്ഞു. സംഭവസമയത്ത് താൻ മദ്യലഹരിയിലായിരുന്നെന്നും ഇയാൾ പറഞ്ഞു. സ്ത്രീകൾക്കെതിരായ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ബാൾ. ഈ പശ്ചാത്തലത്തിലാണ് ഇയാൾക്ക് ലൈംഗികബന്ധത്തിന് പോലീസ് അനുമതി കർശനമാക്കിയത്.
സ്ത്രീകളുടെ സുരക്ഷയെ കരുതി 2015ലാണ് ഇയാൾക്ക് ലൈംഗികബന്ധത്തിന് നിയന്ത്രണമേർപ്പെടുത്തിയത്. ഈ ഉത്തരവ് നിലനിൽക്കെ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാൾ നിയമം ലംഘിച്ചത്. പബ്ബിൽ വച്ച് പരിചപ്പെട്ട സ്ത്രീയെ വീട്ടിലെത്തിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു.