ജനങ്ങളുടെ ഭക്ഷണത്തിൽ കയ്യിട്ടുവാരി ബി.ജെ.പി സർക്കാർ ; വിവാഹത്തിന് ബീഫിന് പകരം കോഴി വിളമ്പിയാൽ മതിയെന്ന് യു.പി പൊലീസ്

ന്യൂഡൽഹി: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറവുശാലകൾ അടച്ചുപൂട്ടുന്നതിനിടെ വിവാഹങ്ങളിലും ബീഫ് ഉപയോഗിക്കരുതെന്ന് നിർദേശം.മകളുടെ വിവാഹത്തിന് ബീഫ് വിളമ്പാൻ അനുമതി തേടിയെത്തിയ മൊറാദാബാദ് സ്വദേശിയായ സർഫ്രാസ് ഹുസൈന്റെ മകളുടെ വിവാഹത്തിനാണു ബീഫ് വിളമ്പാൻ പൊലീസ് അനുമതി നിഷേധിച്ചത്. ബീഫിന് പകരം കോഴി വിളമ്പിയാൽ മതിയെന്ന് സർഫ്രാസ് ഹുസൈനോട് പൊലീസ് അറിയിച്ചു.

സംസ്ഥാനത്തു അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ അറവുശാലകളും അടച്ചു പൂട്ടാന്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇതിനു ഉത്തർപ്രദേശ് സർക്കാറിന് കേന്ദ്രത്തിെൻറ പിന്തുണയുണ്ട്. നിയമവിരുദ്ധമായി പ്രവർത്തിച്ചുവരുന്ന അറവുശാലകൾക്കെതിരെയാണ് യോഗി ആദിത്യനാഥ് സർക്കാർ നടപടിയെടുത്തതെന്നാണ് കേന്ദ്ര വാണിജ്യകാര്യമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞദിവസം ലോക്സഭയിൽ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് അറവുശാലകള്‍ അടച്ചുപൂട്ടുമെന്നും പശുക്കടത്ത് അവസാനിപ്പിക്കുമെന്നും തിരഞ്ഞെടുപ്പു സമയത്ത് ബി.ജെ.പി.വാഗ്ദാനം നല്‍കിയിരുന്നു. അനധികൃത അറവുശാലകള്‍ക്കെതിരെയാണ് നടപടിയെടുക്കുന്നതെന്നും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഭീഷണിയില്ലെന്നുമാണ് ബി.ജെ.പി നേതാക്കളുടെ വാദം.ആദ്യതനാഥിന്റെ മണ്ഡലത്തിൽ ജനങ്ങളെ മത്സ്യം കഴിക്കുന്നതിൽ നിന്ന് പോലും വിലക്കിയിരിക്കുകയാണ്.

Top