
മോദിയുടെ വാരാണസി സന്ദർശനത്തിനു പിന്നാലെ വിദ്യാർത്ഥിനിയെ പോലീസുകാർ വളഞ്ഞിട്ട് മർദ്ദിച്ചു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിനിടയിലാണ് പോലീസിന്റെ നരനായാട്ട്. പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പോലീസ് ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവ സ്ഥലത്ത് ഒരു വിദ്യാര്‍ത്ഥിനിയെ പൊലീസ് വളഞ്ഞിട്ട് ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം. വനിതാ പൊലീസുകാരാരും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല. പുരുഷ പോലീസുകാരണ് പെൺകുട്ടികൾക്ക് നേരെ ആക്രോശിച്ച് മർദ്ദനം അഴിച്ചു വിട്ടത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനും പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചതിനുമെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.