കോട്ടയം: ഭാര്യയെ ഉപേക്ഷിച്ച് കാമുകിയുമായി കറങ്ങുന്ന പോലീസ് കോണ്‍സ്റ്റബിളിനെതിരെ ഭാര്യയുടെ വാര്‍ത്താ സമ്മേളനം. ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് പരാതി നല്‍കിട്ടും നടപടിയില്ലെന്നും ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗതികെട്ടാണ് വാര്‍ത്താ സമ്മേളനം വിളിച്ചതെന്ന് ഇവര്‍ വ്യക്തമാക്കി.
പരാതികളില്‍ അധിക്യതര്‍ നടപടി സ്വീകരിക്കുനില്ലന്നും ഇതിനാല്‍ ഭീഷണിയില്‍ മനം മടുത്ത് തനിക്കും മക്കള്‍ക്കും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനു മുന്നില്‍ ഉപവാസം നടത്താനൊരുങ്ങുകയാണ് ഈ വീട്ടമ്മ.
ഈരാറ്റുപേട്ട സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ആലപ്പുഴ കരുവാറ്റ സ്വദേശി കെ എന്‍ വിനോദ് കുമാറും കാമുകിയും ആലപ്പുഴ മാന്നാര്‍ നായര്‍ സമാജം ഹയര്‍സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക അഞ്ജന സേനനും ചേര്‍ന്ന് തന്നെയും മക്കളെയും മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് വിനോദിന്റെ ഭാര്യ മഹേശ്വരിയുടെ ആരോപണം. 1999ലായിരുന്നു വിനോദിന്റെയും ഹരിപ്പാട് സ്വദേശിനിയായ മഹേശ്വരിയുടെയും വിവാഹം.അന്ന് വിനോദ് ആലപ്പുഴ കെ.ആര്‍.പി ക്യാമ്പിലെ പൊലീസുകാരനായിരുന്നു
ഒരുപതിറ്റാണ്ടിലധികം സുഖകരമായി ദാമ്പത്യ ജിവിതം നയിച്ചു. ഇതിനിടയില്‍ മൂന്ന് മക്കളും ഉണ്ടായി. മൂന്നുമക്കളില്‍ മൂത്തകുട്ടി രോഗിയാണ്. 2009തോടെയാണ് മഹേശ്വരിയുടെ ജീവിതം തകര്‍ക്കുന്നതിനായി അഞ്ജന കടന്നു വരുന്നത്. ആദ്യം സുഹ്യത്ത് എന്ന പരിവേഷത്തിലാണ് എത്തിയത്. ആസുഹ്യത്ത് ബന്ധത്തെ മഹേശ്വരി എതിര്‍ത്തിരുന്നില്ല. സുഹ്യത്ത് ബന്ധം പരിധിവിട്ടതോടെ, പല കോണുകളില്‍ നിന്ന് അടക്കം പറച്ചില്‍ ഉയര്‍ന്നതോടെ മഹേശ്വരി എതിര്‍ക്കുകയും ഭര്‍ത്താവിനെ നേര്‍ വഴിക്ക് നയിക്കാനും ശ്രമിച്ചു. ഇതോടെ ഭര്‍ത്താവ് വിനോദ് അലമ്പ് ആരംഭിച്ചു.
വിനോദും അഞ്ജനയുമായി അടുപ്പത്തിലായതോടെ മഹേശ്വരിയെയും കുട്ടികളെയും വിനോദ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഇറക്കിവിട്ടെന്നും 2010 ഓടെ ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.എന്നാലും ഇതുവരെയും നിയമപരമായി വേര്‍പെടുത്തിയിട്ടില്ല. ഇതിനിടെ വിനോദും അഞ്ജനും തമ്മിലുള്ള ബന്ധം അറിഞ്ഞതിനെതുടര്‍ന്ന് അഞ്ജനയും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിഞ്ഞു. വിനോദും അഞ്ജനയും തമ്മില്‍ ഒരുമിച്ചായി താമസവും. ഇക്കാലയളവിലൊന്നും വിനോദ് തന്നെയും മക്കളെയും നോക്കിയിട്ടില്ലെന്നും ചെലവിന് നല്‍കിയില്ലെന്നും ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും, ഡിജിപിക്കും, കോടതിയിലും നല്‍കിയ പരാതിയില്‍ പറയുന്നു.
വര്‍ഷങ്ങളോളമായി പരാതി നല്‍കിയിട്ടും പൊലീസ് അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കാതെ കോണ്‍സ്റ്റബിളിനെ സഹായിക്കുന്ന നടപടിയാണ് സ്വീകരിച്ചത്.വിവരങ്ങള്‍ ചൂണ്ടിക്കാട്ടി വനിതാ കമ്മീഷനിലും ഇവര്‍ പരാതി നല്‍കിയിരുന്നു. 10000 രൂപ ചെലവിന് നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ചെലവിന് നല്‍കിയില്ലെന്ന് മാത്രമല്ല, തന്നെയും മക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ മെസേജുകള്‍ അയയ്ക്കുകയും തന്നെ സഹായിക്കുന്നവരുടെ പേര് ചേര്‍ത്ത് അപവാദം പറഞ്ഞുണ്ടാക്കുകയുമാണ് വിനോദും അഞ്ജനയും ചെയ്യുന്നതെന്നും മഹേശ്വരി പറയുന്നു. സംഭവം ആരംഭിച്ചയുടനെ തന്നെ സ്‌കൂള്‍ ആധിക്യതര്‍ക്ക് മഹേശ്വരി പരാതി നല്‍കിയിരുന്നു.എന്നാല്‍ അവര്‍ നടപടിയെന്നും സ്വീകരിച്ചിരുന്നില്ല.
ഇപ്പോള്‍ സ്‌കൂള്‍ അധിക്യതര്‍ അദ്ധ്യാപികയുടെ നടപ്പ് ശരിയല്ലന്ന് കണ്ട് നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയപ്പോള്‍ പ്രന്‍സിപ്പാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കള്ള പരാതി നല്‍കി വെട്ടിലായിരിക്കുകയാണ്. മൂത്തകളുടെ ഫോണില്‍ വിളിച്ചാണ് അസഭ്യം പറയുകുയും വാട്‌സ് ആപ്പില്‍ മെസേജ് അയ്ക്കുന്നതും. പല കേസുകളില്‍ ഉള്‍പ്പെട്ട വിനോദ് പല തവണ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് ഇയാളുടെ കുടുംബത്തില്‍ ആരും വിനോദുമായി സഹകരണത്തിലല്ലെന്നും മഹേശ്വരി ചൂണ്ടിക്കാട്ടുന്നു.