പിണറായിയുടെ പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത് കണ്ണില്‍ മുളക് പൊടി തേച്ച് മണിക്കൂറുകളോളം മര്‍ദ്ദിച്ചു, താനൂര്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവ് .പുറത്തുപറഞ്ഞാല്‍ പുറംലോകം കാണില്ലെന്ന് ഭീഷണി

മലപ്പുറം: താനൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവാവിനെ അന്യായമായി കസ്റ്റഡിയില്‍ വെച്ച് മണിക്കൂറുകളോളം മര്‍ദ്ദിച്ചതായി പരാതി. കണ്ണില്‍ മുളക് തേച്ച് മണിക്കൂറുകളോളം സെല്ലില്‍ നിര്‍ത്തി അസഭ്യം പറഞ്ഞതായും യുവാവ് ആരോപിക്കുന്നു. വിവരാവകാശ നിയമപ്രകാരം പൊലീസിനോട് ചോദ്യമാരാഞ്ഞതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. നീതി തേടി യുവാവ് ഡിജിപിക്ക് പരാതി നല്‍കി.
ഇക്കഴിഞ്ഞ 23ന് രാത്രി 8മണിയോടെയാണ് വഴിയോര മത്സ്യകച്ചവടക്കാരനായ ഷിഹാബിനെ താനൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുളള സംഘം അന്യായമായി കസ്റ്റഡിയിലെടുക്കുന്നത്. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഷിഹാബ് താനൂര്‍ പൊലീസിനോട് വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ ആരാഞ്ഞിരുന്നു. ഇതാണ് പൊലീസിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. സ്റ്റേഷനിലെത്തിച്ച ഷിഹാബിനെ മണിക്കൂറുകളോളം സിഐയുടെ നേതൃത്വത്തിലുളള സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഇരുകൈകളും ബന്ധിച്ച് കണ്ണില്‍ മുളകുപൊടി തേച്ചെന്നും അസഭ്യം പറഞ്ഞെന്നും യുവാവ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു
.മജിസ്‌ട്രേറ്റിനു മുന്‍പിലും വൈദ്യപരിശോധനയ്ക്കും ഹാജരാക്കിയപ്പോള്‍ മര്‍ദ്ദനവിവരം പുറത്ത് പറഞ്ഞാല്‍ പുറംലോകം കാണില്ലെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു. കഞ്ചാവ് കൈവശം വെച്ചുവെന്ന പേര് പറഞ്ഞ് റിമാന്റ് ചെയ്ത ഷിഹാബ് ഇന്നലെയാണ് പുറത്തിറങ്ങിയത്. ഇയാളുടെ ശരീരത്തിലാകെ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. താനൂര്‍ സിഐക്കെതിരെ സമാനമായ നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ എഐടിയുസി താനൂര്‍ മണ്ഡലം കമ്മറ്റി ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കി

Top