സനുഷ മരണപ്പെട്ടെന്ന് പ്രചരിപ്പിച്ചവര്‍ കുടുങ്ങും; സോഷ്യല്‍ മീഡയിയിലെ വ്യാജ വാര്‍ത്തക്കെതിരെ അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍: സനുഷയെ കാര്‍ അപകടത്തില്‍പ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ കൊലചെയ്തവര്‍ കുടുങ്ങുമെന്ന് റിപ്പോര്‍ട്ട്. മരണപ്പെട്ടു എന്ന വാര്‍ത്തകള്‍ നിമിഷ നേരം കൊണ്ട് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ചിത്രം സഹിതം വൈറലായിരുന്നു. മൂകാംബിക ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം ദര്‍ശനം നടത്തി മടങ്ങവെ കാര്‍ അപകടം ഉണ്ടായി എന്നും സനുഷ കൊല്ലപ്പെട്ടു എന്നുമുള്ള തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. സനുഷയുടെ ചിത്രത്തിനൊപ്പം തകര്‍ന്നൊരു കാറിന്റെ ചിത്രവും വച്ച് വാര്‍ത്ത വാട്‌സാപ്പിലും ഫേസ്ബുക്കിലും വൈറലായി.

ഈ വിഷയത്തില്‍ കണ്ണൂര്‍ സൈബര്‍ സെല്ലില്‍ നടി പരാതി നല്‍കി. ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പിന്നില്‍ കളിച്ചവരെല്ലാം കുടുങ്ങും എന്ന് സനുഷ പറയുന്നു. ഇതാദ്യമല്ല സനുഷയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമം നടക്കുന്നത്. നേരത്തെ ഉണ്ണി മുകുന്ദനും സനുഷയും വിവാഹിതരാകാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top