ശമ്പളം മുടക്കിയിരിക്കുന്നതിനാല്‍ യൂണിഫോമില്‍ പിച്ചയെടുക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പോലീസ് കോണ്‍സ്റ്റബിള്‍

മാതാപിതാക്കളും നഴ്‌സറിയില്‍ പഠിക്കുന്ന കുട്ടിയുമുള്ളതിനാല്‍, തന്നെ പോലീസ് യൂണിഫോമില്‍ പിച്ചയെടുക്കാന്‍ അനുവദിക്കണമെന്ന് മുബൈ പോലീസിലെ കോണ്‍സ്റ്റബിള്‍. ഭാര്യയുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി ഒമ്പതു ദിവസം ലീവെടുത്ത മുംബൈ പോലീസിലെ കോണ്‍സ്റ്റബിളിന്റെ ശമ്പളം രണ്ടു മാസമായി തടഞ്ഞു വച്ചിരിക്കുകയാണ്.

ഇക്കാരണത്താലാണ് യൂണിഫോമില്‍ പിച്ചയെടുക്കാന്‍ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പോലീസുകാരന്‍ മുഖ്യമന്ത്രിയ്ക്കും അധികാരികള്‍ക്കും കത്തയച്ചിരിക്കുന്നത്. മാര്‍ച്ച് മാസം 20നാണ് ഭാര്യയുടെ കാല്‍ ഒടിഞ്ഞതിനെത്തുടര്‍ന്ന് ചികിത്സക്കായി ജ്ഞാനേശ്വര്‍ അഹിരോ അവധിക്ക് അപേക്ഷിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

22 വരെ മൂന്നു ദിവസമായിരുന്നു ലീവെടുത്തത്. പിന്നീട് യൂണിറ്റ് ഇന്‍ ചാര്‍ജിനെ ഫോണില്‍ വിളിച്ച് അഞ്ചു ദിവസം അടിയന്തിര അവധി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശേഷം 28ന് ജോലിയില്‍ പ്രവേശിച്ചു. അതിന് ശേഷം ഇതുവരെ ശമ്പളം കിട്ടിയിട്ടില്ലെന്നാണ് ജ്ഞാനേശ്വര്‍ ആരോപിക്കുന്നത്.

കുടുംബം പുലര്‍ത്തുന്നതിനൊപ്പം ബാങ്ക് വായ്പയുടെ തവണയും അടക്കേണ്ടതുണ്ട്. ഇതിനെല്ലാം തനിക്ക് ശമ്പളം ആവശ്യമാണ്. അന്വേഷിച്ചപ്പോള്‍ ശമ്പളം തരുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതായാണ് അറിഞ്ഞത്. വീട്ടുചെലവിനും മറ്റു കാര്യങ്ങള്‍ക്കും പണം സ്വരൂപിക്കാനായി തനിക്ക് യൂണിഫോമില്‍ പിച്ചയെടുക്കാന്‍ അനുമതി തരണം. ജ്ഞാനേശ്വര്‍ കത്തില്‍ പറയുന്നു.

ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാതെ അവധിയെടുക്കുക, ലീവ് ഇല്ലാതിരിക്കുക തുടങ്ങിയ കാരണങ്ങളാല്‍ മാത്രമേ പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു വെക്കാന്‍ അധികാരമുള്ളൂ എന്ന കാരണങ്ങളാല്‍ അവധിയെടുക്കുന്ന സാഹചര്യത്തില്‍ മാത്രമാണിത്.

 

Top